കൊല്ലം പാരിപ്പള്ളിയിൽ അമ്മയുടെ മര്‍ദ്ദനമേറ്റ് നാലു വയസുകാരി മരിച്ചു

സ്വലേ

Oct 06, 2019 Sun 08:15 PM

തിരുവനന്തപുരം: കൊല്ലം പാരിപ്പള്ളിയിൽ  അമ്മയുടെ മര്‍ദ്ദനമേറ്റ് നാലു വയസുകാരി മരിച്ചു. പാരിപ്പള്ളി സ്വദേശി ദീപുവിന്റെയും രമ്യയുടെയും മകള്‍ ദിയയാണ് മരിച്ചത്. പനിയായിരുന്ന കുട്ടി ആഹാരം കഴിക്കാത്തതിനെതുടര്‍ന്ന് അമ്മ കമ്പുകൊണ്ട് മര്‍ദിക്കുകയായിരുന്നു.കുട്ടിയുടെ മരണത്തെ തുടർന്ന് കഴക്കൂട്ടം പോലീസ് അമ്മയെ കസ്റ്റഡിയിലെടുത്തു. അമ്മയുടെ മര്‍ദനത്തില്‍ അവശയായ കുട്ടിയെ പാരിപ്പള്ളിയിലെ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. എന്നാല്‍ ആന്തരിക രക്തസ്രാവം ഉണ്ടായതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് റഫർ ചെയ്‌തിരുന്നു.എന്നാല്‍ കഴക്കൂട്ടത്ത് എത്തിയപ്പോഴേക്കും കുട്ടിയുടെ നില ഗുരുതരമാകുകയും സമീപത്തെ കഴക്കൂട്ടം സിഎസ്‌ഐ മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിച്ചപ്പോഴേക്കും കുട്ടി മരിച്ചു. കുട്ടിയുടെ മരണത്തെ കുറിച്ച് കഴക്കൂട്ടം പോലീസ് അന്വേഷണം ആരംഭിച്ചു.

  • HASH TAGS