മലയാളിയായ ‌ഐഎസ്ആർഒ ശാസ്ത്രജ്ഞൻ ഹൈ​ദ​രാ​ബാ​ദി​ല്‍ മ​രി​ച്ച നി​ല​യി​ല്‍

സ്വലേ

Oct 02, 2019 Wed 03:53 PM

ഹൈ​ദ​രാ​ബാ​ദ്: മ​ല​യാ​ളി​യാ​യ ഐ​എ​സ്ആ​ര്‍​ഒ ശാ​സ്ത്ര​ജ്ഞ​നെ ഹൈ​ദ​രാ​ബാ​ദി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഐ​എ​സ്ആ​ർ​ഒ​യു​ടെ റി​മോ​ട്ട് സെ​ൻ​സിം​ഗ് സെ​ന്‍റ​റി​ലെ ശാ​സ്ത്ര​ജ്ഞ​ൻ എ​സ്. സു​രേ​ഷി​നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. നഗരമധ്യത്തിലുള്ള അമീർപേട്ടിലെ അന്നപൂർണ എന്ന ഫ്ലാറ്റ് കോംപ്ലക്സിലുള്ള സ്വന്തം അപ്പാർട്ട്മെന്‍റിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.ക​ഴി​ഞ്ഞ 20 വ​ര്‍​ഷ​മാ​യി ഹൈ​ദ​രാ​ബാ​ദി​ല്‍ സ്ഥി​ര​താ​മ​സ​ക്കാ​ര​നാ​ണ് സു​രേ​ഷ്. ത​ല​യ്ക്ക് അ​ടി​യേ​റ്റ നി​ല​യി​ലാ​ണ് സു​രേ​ഷി​നെ ക​ണ്ടെ​ത്തി​യ​ത്. മരണത്തിൽ ദുരൂഹത ഉള്ളതായി പോ​ലീ​സ് സം​ശ​യി​ക്കു​ന്നുണ്ട്. സംഭവത്തിൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചു.

  • HASH TAGS
  • #suresh
  • #Isro