പാറ്റ്‌നയിൽ വെള്ളപ്പൊക്കത്തിനിടെ ഫോട്ടോഷൂട്ട്; വിമർശനവുമായി സോഷ്യൽ മീഡിയ

സ്വലേ

Oct 02, 2019 Wed 03:34 AM

പാറ്റ്‌നയിൽ വെള്ളപ്പൊക്കത്തിനിടെ ​​​ ന​ട​ത്തി​യ ഫോ​ട്ടോ​ഷൂ​ട്ട് വിവാദമാകുന്നു. നാ​ഷ​ന​ൽ ഇ​ൻ​സ്റ്റി​ട്യൂ​ട്ട് ഓ​ഫ് ഫാ​ഷ​ൻ ടെ​ക്നോ​ള​ജി വി​ദ്യാ​ർ​ഥി​നി​യാ​യ അ​തി​ഥി സിം​ഗാ​ണ് ചി​ത്ര​ങ്ങ​ൾ​ക്കു മോ​ഡ​ലാ​യ​ത്. ‘മെർമെയ്ഡ് ഇൻ ഡിസാസ്റ്റർ’ എന്ന തലക്കെട്ടോടെയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്ചെയ്തിരിക്കുന്നത്.ഇതോടെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി.വെ​ള്ളം നി​റ​ഞ്ഞു കി​ട​ക്കു​ന്ന പാ​ട്ന​യി​ലെ ഒ​രു റോ​ഡി​ലാ​യി​രു​ന്നു ഷൂ​ട്ട്. ഫോട്ടോ ഷൂ​ട്ടിം​ഗി​നെ​തി​രേ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധ​മാ​ണ്. ആ​ളു​ക​ൾ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​തി​നി​ട​യി​ൽ ഇ​ങ്ങ​നെ ചി​രി​ച്ച്, ഉ​ല്ല​സി​ച്ച് ചി​ത്ര​ങ്ങ​ൾ പ​ക​ർ​ത്തു​ന്ന​ത് ശ​രി​യ​ല്ല. ശ്ര​ദ്ധ നേ​ടാ​ൻ ഫോ​ട്ടോ​ഷൂ​ട്ട് ന​ട​ത്തി​യ​ശേ​ഷം പ്ര​ള​യ​ത്തി​ൽ​പ്പെ​ട്ട​വ​രെ സ​ഹാ​യി​ക്കാ​നാ​ണ് എ​ന്നു പ​റ​യു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ല എ​ന്നി​ങ്ങ​നെ​യാ​ണ് വി​മ​ർ​ശ​നങ്ങൾ ഉയരുന്നത്.എന്നാൽ പാ​ട്ന​യി​ലെ ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യം വ്യ​ക്ത​മാ​ക്കു​ക​യും അ​തു​വ​ഴി കൂ​ടു​ത​ൽ സ​ഹാ​യം നേ​ടി​യെ​ടു​ക്കു​ക​യും ആ​ണ് ഫോ​ട്ടോ​ഷൂ​ട്ടി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത് എ​ന്നാ​ണ് അ​തി​ഥി​യു​ടെ നി​ല​പാ​ട്.

  • HASH TAGS
  • #ഫോട്ടോ ഷൂട്ട്‌
  • #പാറ്റ്‌ന