ഉത്തരേന്ത്യയിൽ ശക്തമായ മഴ; നാല് ദിവസത്തിനിടെ ഉത്തർപ്രദേശിൽ 73 മരണം റിപ്പോർട്ട്‌ ചെയ്തു

സ്വലേ

Sep 29, 2019 Sun 08:13 PM

ഉത്തരേന്ത്യയിൽ കനത്തമഴ. ശക്തമായ മഴയിൽ നാല് ദിവസത്തിനിടെ 73 മരണം റിപ്പോർട്ട്‌ ചെയ്തു. മരിച്ചവരുടെ കുടുംബത്തിന് സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.കനത്ത മഴയെ തുടർന്ന് ലക്‌നൗ, അമേഠി, ഹർഡോയി തുടങ്ങി വിവിധയിടങ്ങളിൽ സ്‌കൂളുകൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത രണ്ട് ദിവസം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

  • HASH TAGS