കുട്ടികളെ വലച്ച് പരീക്ഷാ ക്രമക്കേട്; വീണ്ടും പരീക്ഷ എഴുതണമെന്ന് നിര്‍ദേശം

സ്വന്തം ലേഖകന്‍

May 14, 2019 Tue 08:16 AM

കോഴിക്കോട്: ഉത്തരക്കടലാസ് തിരുത്തിയ സംഭവത്തില്‍ നീലേശ്വരം സ്‌കൂളിലെ കുട്ടികളോട് വീണ്ടും പരീക്ഷ എഴുതാന്‍ വിദ്യാഭ്യസ വകുപ്പ് നിര്‍ദേശം നല്‍കി. സേ പരീക്ഷയ്ക്ക് ഒപ്പം എഴുതാനാണ് നിര്‍ദേശം. നിലവില്‍ വിദ്യാര്‍ത്ഥികളുടെ ഫലം തടഞ്ഞു വച്ചിരിക്കുകയാണ്. എന്നാല്‍ തീരുമാനം അംഗീകരിക്കാനാവില്ലെന്ന് മാതാപിതാക്കളും വിദ്യാര്‍ത്ഥികളും നിലപാടെടുത്തു. അദ്ധ്യാപകര്‍ നടത്തിയ ക്രമക്കേടിന് തങ്ങള്‍ ഉത്തരവാദികളല്ലെന്നാണ് മാതാപിതാക്കള്‍ പറഞ്ഞത്. ക്രമക്കേടിനെ കുറിച്ച്  തങ്ങള്‍ക്ക് അറിവുണ്ടായിരുന്നില്ലെന്നും നന്നായി പഠിച്ചാണ് പരീക്ഷ എഴുതിയതെന്നും കുട്ടികള്‍ വ്യക്തമാക്കി.


പരീക്ഷാ ദിവസം ട്യൂട്ടിയിലുണ്ടായിരുന്ന അദ്ധ്യാപകരുടെയും ഉത്തരക്കടലാസ് തിരുത്തപ്പെട്ട വിദ്യാര്‍ത്ഥികളുടെയും മൊഴി രേഖപ്പെടുത്തി. സ്‌കൂളിന്റെ വിജയ ശതമാനം കൂട്ടാനാണ് ഉത്തരക്കടലാസില്‍ ക്രമക്കേട് നടത്തിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.


ഉത്തരക്കടലാസ് ക്രമക്കേടുമായി ബന്ധപ്പെട്ട അദ്ധ്യാപകരുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്നാണ് സൂചന. ആള്‍മാറാട്ടം അടക്കം ജാമ്യമില്ലാ വകുപ്പുകളാണ് അദ്ധ്യാപര്‍ക്കെതിരെ മുക്കം പൊലീസ് ചുമത്തിയിരിക്കുന്നത്. ഉത്തരക്കടലാസ് തിരുത്തിയ അദ്ധ്യാപകര്‍ ഹൈക്കോടതി വഴി മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.  • HASH TAGS
  • #highersecondary
  • #exam
  • #teacher