രക്ഷകനായി പോലീസ് : ജീവന്‍ തിരിച്ചുകിട്ടിയ വീഡിയോ വൈറല്‍

സ്വന്തം ലേഖകന്‍

Sep 24, 2019 Tue 10:33 PM

തമിഴ്‌നാട് :  തലനാരിഴക്ക് ജീവന്‍ രക്ഷിക്കുന്ന പോലീസുക്കാരനാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ഹീറോ. ലോറിക്കടിയിലേയ്ക്ക് പോകാനൊരുങ്ങിയ കുട്ടിയുടെ ജീവന്‍ പെട്ടെന്നുള്ള പോലീസ്‌ക്കാരന്റെ ഇടപെടലിലൂടെയാണ് തിരിച്ച് കിട്ടുന്നത്. തമിഴ്‌നാട്ടിലെ കൂടല്ലൂര്‍ ജില്ലയിലാണ് സംഭവം നടന്നത്. ജംഗ്ഷനില്‍ ട്രാഫിക് ഡ്യൂട്ടി ചെയ്ത പൊലീസുകാരന്റെ ജാഗ്രതയാണ് കുട്ടിയുടെ ജീവന്‍ രക്ഷിച്ചത്. സൈക്കളില്‍ റോഡ് ക്രോസ് ചെയ്യാന്‍ ശ്രമിച്ച കുട്ടി, ലോറി എത്തുന്നതിന് മുമ്പേ അപ്പുറം കടക്കാന്‍ ശ്രമിച്ചതാണ് സംഭവത്തിന് കാരണം.


  • HASH TAGS