രാജ്യത്ത് പെട്രോൾ ഡീസൽ വിലയിൽ വർദ്ധനവ്

സ്വലേ

Sep 23, 2019 Mon 06:01 PM

ദില്ലി: രാജ്യത്ത് പെട്രോൾ ഡീസൽ വിലയിൽ വർദ്ധനവ്. ആറ് ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന് 1.59 രൂപയും ഡീസലിന് 1.31 രൂപയുമാണ് രാജ്യത്ത് വര്‍ധിച്ചത്.ദില്ലിയില്‍ പെട്രോള്‍ നിരക്കില്‍ 27 പൈസയുടെ വര്‍ധനയാണ് ഇന്നലെയുണ്ടായത്. ഡീസലിനാകട്ടെ 18 പൈസയും കൂടി. ദില്ലിയില്‍ പെട്രോള്‍ വില ഞായറാഴ്ച ലിറ്ററിന് 73.62 രൂപയും ഡീസലിന് 66.74 രൂപയുമാണ്.   കോഴിക്കോട് ഇന്ധന വില: പെട്രോള്‍ ലിറ്ററിന് 73.82 രൂപയും ഡീസലിന് ലിറ്ററിന് 70.71 രൂപയുമാണ്.

  • HASH TAGS
  • #പെട്രോൾ
  • #ഡീസൽ