കള്ളവോട്ട്; അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

സ്വന്തം ലേഖകന്‍

Apr 29, 2019 Mon 06:53 AM

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്ന പരാതി ഗൗരവത്തോടെ കാണുന്നുവെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. കാസര്‍ഗോഡ്,കണ്ണൂര്‍  ജില്ലകളിലെ ബൂത്തുകളില്‍ നിന്നും വ്യാപക കള്ളവോട്ട് പരാതിയാണ് ഉയര്‍ന്നത്. ജനാധിപത്യ രാജ്യത്തിന് യോജിച്ച പ്രവണതയല്ല ഇത്തരം പ്രവര്‍ത്തികള്‍. കള്ളവോട്ട് നടന്നുവെന്ന് വെബ് ക്യാമറയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ കളക്ടറെ അറിയിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. കളക്ടറുടെ റിപ്പോര്‍ട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കൈമാറുമെന്നും ടിക്കാറാം മീണ അറിയിച്ചു.


  • HASH TAGS
  • #election2019