സംസ്ഥാനത്തുടനീളം കര്‍ശന വാഹന പരിശോധന : പിഴ പിന്നീട്

സ്വന്തം ലേഖകന്‍

Sep 19, 2019 Thu 06:11 PM

തിരുവനന്തപുരം : സംസ്ഥാനത്തുടനീളം കര്‍ശന വാഹന പരിശോധന. ഗതാഗത നിയമലംഘനം കണ്ടെത്താനായി വാഹന പരിശോധന വ്യാഴാഴ്ച മുതല്‍ കര്‍ശനമാക്കി.  പിടികൂടുന്നവരില്‍ നിന്ന് പിഴ തല്‍ക്കാലം ഈടാക്കില്ല. പകരം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും. 


ഗതാഗത ലംഘനം നടത്തിയതായി കണ്ടെത്തുന്നവര്‍ക്ക് ബോധവത്കരണ നോട്ടീസ് നല്‍കുന്നുണ്ട്. അതേസമയം, ഉയര്‍ന്ന പിഴ ചുമത്തുന്ന മോട്ടോര്‍ വാഹന ഭേദഗതി നിയമം നടപ്പാക്കുന്ന കാര്യത്തിലെ തുടര്‍നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ശനിയാഴ്ച രാവിലെ പത്തിന് മോേട്ടാര്‍ വാഹനവകുപ്പിലെയും പൊലീസിലെയും ഉന്നതരുടെ യോഗം ചേരും.


  • HASH TAGS