എന്തുകൊണ്ട് സൗത്ത് കൊറിയന്‍ രാഷ്ട്രീയപ്രവര്‍ത്തകര്‍ മൊട്ടയടിക്കുന്നു ?

സ്വന്തം ലേഖകന്‍

Sep 17, 2019 Tue 10:42 PM


സൗത്ത് കൊറിയയില്‍ നിരവധി രാഷ്ട്രീയ പ്രവര്‍ത്തകര്‍ പരസ്യമായി തല മൊട്ടയടിക്കുകയാണ്. കഴിഞ്ഞ ആഴ്ച രണ്ട് സ്ത്രീകളായുള്ള എംപി മാരടക്കം പരസ്യമായി മൊട്ടയടിച്ചു. ഇന്നലെ പ്രസിഡന്‍ഷ്യല്‍ പാലസിന് മുന്നില്‍ വെച്ച് നിരവധി പ്രവര്‍ത്തകരുടെയും മാധ്യമ പ്രവര്‍ത്തകരുടെ മുന്നില്‍ വെച്ചു പ്രതിപക്ഷ നേതാവ് ഹ്യാ ക്യൂ അന്‍ നും മൊട്ടയടിച്ചു. 


ഇത് ഇന്നും ഇന്നലെയും തുടങ്ങിയ സൗത്ത് കൊറിയന്‍ സമര രീതിയല്ല. 1960 - 70 കാലഘട്ടത്തില്‍ തുടങ്ങിയതാണ് ഈ സമര രീതി.

സര്‍ക്കാറിന്റെ നയങ്ങളില്‍ പ്രതിഷേധിച്ചാണ് മൊട്ടയടിക്കല്‍ സമരം ഇപ്പോള്‍ നടക്കുന്നത്.  പ്രസിഡന്റ് മൂണിന്റെ സഹായിയായ ചോ കുക്ക് എന്ന നിയമവിദഗ്ധനെ നിയമ മന്ത്രിയാക്കിയതിനു പിന്നാലെയാണ് ഗവണ്‍മെന്‍ിന് നേരെ പ്രതിപക്ഷം തിരിഞ്ഞത്.


2018 ല്‍ സമാനമായ സമരരീതി സ്ത്രീകള്‍ നടത്തിയിരുന്നു. ശൗചാലയങ്ങളില്‍ ഒളി ക്യാമറ വെച്ച വിഷയത്തില്‍ ഒട്ടേറെ സ്ത്രീകള്‍ തല മൊട്ടയടിച്ചിരുന്നു.

രണ്ടുവര്‍ഷം മുന്‍പ് യുഎസ് ആന്റിമിസൈലിനെതിരെ 900  ജനങ്ങള്‍ മൊട്ടയടിച്ച് പ്രതിഷേധിച്ചിരുന്നു.

ഇന്‍ഡസ്ട്രിയല്‍ പ്ലാന്റ് വരുന്നതിനെതിരെയും അക്രമത്തിനെതിരെയും അഴിമതിക്കെതിരെയുമൊക്കെയുള്ള സമരരീതിയാണ് സൗത്ത് കൊറിയക്കാരുടെ തല മൊട്ടയടിക്കല്‍.


  • HASH TAGS
south korean protest, shaving protest in south korea