ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡീൻ കുര്യാക്കോസ്‌ ചിലവഴിച്ചത് അധിക തുക

സ്വലേ

Sep 04, 2019 Wed 11:55 PM

ഡീൻ കുര്യാക്കോസിന്  ലോക്സഭ തെരഞ്ഞെടുപ്പിൽ   അധിക ചിലവ്. ഡീൻ ചെലവഴിച്ച തുക നിയമപരമായി ഉപയോഗിക്കുന്നതിനേക്കാൾ കൂടുതലാണെന്നാരോപിച്ചായിരുന്നു ഹർജി. ഇടുക്കി സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം റോമിയോ സെബാസ്റ്റ്യനാണ് ഹർജി നൽകിയത്.തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടപ്രകാരം 70 ലക്ഷം രൂപയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്ക് ചെലവഴിക്കാനാകുക. എന്നാൽ ഡീൻ കുര്യാക്കോസ് ഒരു കോടിയിലധികം രൂപ ചെലവഴിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷണ സമിതി കണ്ടെത്തിയെന്ന് ഹർജിക്കാരൻ ചൂണ്ടികാണിച്ചു. ഇതേ തുടർന്നാണ് ഡീൻ കുര്യാക്കോസിന് ഹൈക്കോടതി നോട്ടീസ് അയച്ചത്.

  • HASH TAGS
  • #Election
  • #ഡീൻ
  • #Fund