എണ്ണ നൽകുന്നത് നിർത്തുമെന്ന് എണ്ണക്കമ്പനികൾ;കടുത്ത സാമ്പത്തിക ബാധ്യതയിൽ എയർ ഇന്ത്യ

സ്വലേ

Sep 01, 2019 Sun 11:17 PM

ന്യൂഡൽഹി:  സാമ്പത്തിക ബാധ്യതയിൽ എയർ ഇന്ത്യ സർവീസുകൾ. പണം മുടങ്ങിയതോടെ എണ്ണക്കമ്പനികൾ നിലപാട് കടുപ്പിച്ചിരിക്കുകയാണ്. ഇതോടെ എയർ ഇന്ത്യയുടെ മിക്ക സർവീസുകളും മുടങ്ങുമെന്നാണ് സൂചന. ഇന്ധനം നൽകിയ ഇനത്തിൽ എണ്ണക്കമ്പനികൾക്ക് ഭീമമായ തുക എയർ ഇന്ത്യ നൽകാനുണ്ട്.


 


സെപ്റ്റംബർ ആറ് മുതൽ ഹൈദരാബാദ്, റായ്പുർ തുടങ്ങിയ വിമാനത്താവളങ്ങളിൽ എയർ ഇന്ത്യാ വിമാനങ്ങൾക്ക് ഇന്ധനം നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കുമെന്നാണ് എണ്ണക്കമ്പനികളുടെ അറിയിപ്പ്. നടപടി ഇത്തരത്തിലാണെങ്കിൽ ഒട്ടേറെ സർവീസുകൾ നിർത്തിവെക്കേണ്ടി വരുമെന്ന് എയർ ഇന്ത്യയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.

  • HASH TAGS
  • #airindia