വിവാഹത്തിന് നാലു ദിവസം മാത്രം ബാക്കി നിൽക്കെ വരന്‍ ബൈക്കപകടത്തില്‍ മരിച്ചു

സ്വ ലേ

Aug 28, 2019 Wed 06:56 PM

മലപ്പുറം:  വിവാഹത്തിന് നാലു ദിവസം മാത്രം  ബാക്കി നിൽക്കെ വരന്‍ ബൈക്കപകടത്തില്‍ മരിച്ചു. കോഴിക്കോട് രാമനാട്ടുകരയിലുണ്ടായ വാഹനാപകടത്തില്‍ ചേലേമ്ബ്ര കുറ്റിപറമ്പ്  സില്‍ക്‌പാലം ചെങ്ങോട്ട് പൂന്തോട്ടത്തില്‍ ദീപക് (32) ആണ് മരിച്ചത്. ദീപകിന്‍റെ വിവാഹം സെപ്തംബര്‍ ഒന്നിന് നടക്കാനിരിക്കെയാണ് ദുരന്തം. 


രാമനാട്ടുകര സുരഭി മാളിന് മുൻപിൽ ഇന്നലെ രാവിലെ 10.30 നായിരുന്നു അപകടം. രാ​മ​നാ​ട്ടു​ക​ര​യി​ല്‍നി​ന്ന്​ കോഴിക്കോട് ഭാ​ഗ​ത്തേ​ക്കു പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യും അ​തേ ദി​ശ​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്കും തമ്മില്‍ ഇടിച്ചാണ് അപകടം ഉണ്ടായത് . ദീപക്  ഗുരുതര പരിക്കേറ്റ് മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​യിരുന്നു. രാത്രിയോടെയാണ് മരിച്ചത്.

  • HASH TAGS
  • #accident
  • #deepak