ദുൽഖർ സൽമാന്റെ കന്നി പ്രൊഡക്ഷന് തിരി തെളിഞ്ഞു

സ്വന്തം ലേഖകൻ

May 11, 2019 Sat 08:53 AM

സൂപ്പർ സ്റ്റാർ ദുൽഖർ സൽമാൻ പ്രൊഡക്ഷൻ നിർവഹിക്കുന്ന ആദ്യത്തെ സിനിമയ്ക്ക് തിർത്തെളിയിച്ചു. വെള്ളിയാഴ്ച്ച നടന്ന സിനിമയുടെ പൂജയിൽ ദുൽഖറിന്റെ ഭാര്യ അമൽ സുഫിയ, അടുത്ത കൂട്ടുകാരായ സണ്ണി വെയിൻ, ജേക്കബ് ഗ്രിഗറി, ഷാനി ഷാക്കി, ശേഖർ മേനോൻ എന്നിവർ പങ്കെടുത്തു. 


ചടങ്ങിന്റെ ഏതാനും ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി താരം ഷെയർ ചെയ്തിരുന്നു. " ഇന്ന് ഞാൻ പ്രൊഡക്ഷൻ നിർവഹിക്കുന്ന സിനിമയുടെ ആദ്യ ദിവസമാണ്, സിനിമയുടെയോ പ്രൊഡക്ഷൻ കമ്പനിയുടെയോ പേര് തീരുമാനിച്ചിട്ടില്ല, അനുയോജ്യമായ സമയത്ത് രണ്ടും ഞാൻ അറിയിക്കുന്നതാണ്. നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹങ്ങളും പ്രാർത്ഥനയും പുതിയ സംരംഭത്തിന് ഉണ്ടാകണം" എന്ന് പറഞ്ഞിട്ടുള്ള കുറിപ്പോടെയായിരുന്നു ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.


താരത്തിന്റെ അവസാനമായി റിലീസ് ചെയ്ത ചിത്രം ബി.സി നൗഫൽ സംവിധാനം ചെയ്ത ' ഒരു യമണ്ടൻ പ്രേമകഥ' ആണ്.

  • HASH TAGS