ഗാര്‍ഹിക ആവശ്യത്തിനുളള പാചകവാതക സിലിണ്ടറിന് 15 രൂപ വര്‍ധിച്ചു

ഗാര്‍ഹിക ആവശ്യത്തിനുളള പാചകവാതക സിലിണ്ടറിന് 15 രൂപ വര്‍ധിച്ചു. ഗാര്‍ഹിക ആവശ്യത്തിനുളള 14.2 kg സിലിണ്ടറിന് കൊച്ചിയില്‍ ഇന്നത്തെ വില 906.50 രൂപയാണ്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.ഈ വര്‍ഷം പാചക വാതകത്തിന് വര്‍ധിപ്പിച്ചത് 205.50 രൂപയാണ്.
അതേസമയം, രാജ്യത്തെ ഇന്ധന വിലയും ദിനം പ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. എട്ട് ദിവസമായി പെട്രോളിന് കൂടിയത് ഒന്നര രൂപയിലേറെയാണ്. ഡീസലിന് ഒന്‍പത് ദിവസത്തില്‍ കൂടിയത് രണ്ടര രൂപയുമാണ്.