കുണ്ടറയില്‍ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ 4 തൊഴിലാളികള്‍ മരിച്ചു

 കുണ്ടറയില്‍ കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ 4 തൊഴിലാളികള്‍ മരിച്ചു

കുണ്ടറയില്‍ കിണറില്‍ ചെളി വൃത്തിയാക്കാന്‍ ഇറങ്ങിയ നാല് പേരും മരിച്ചു. ഇവരെ രക്ഷപ്പെടുത്തി കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സഹായിക്കാനിറങ്ങിയ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനും കുഴഞ്ഞുവീണു. വിഷവാതകം ശ്വസിച്ചാണ് മരണമെന്നാണ് പ്രാഥമിക വിവരം. സോമരാജന്‍ (54), രാജന്‍ (35), മനോജ് (32) ,ശിവ പ്രസാദ് (24) എന്നിവരാണ് മരിച്ചത്.

വിഷ വാതകം ശ്വസിച്ചതാകാം മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
കിണര്‍ വൃത്തിയാക്കുന്നതിനിടെ ശ്വാസതടസം നേരിട്ട തൊഴിലാളികള്‍ കുടുങ്ങുകയായിരുന്നു. രണ്ട് പേര്‍ കുടുങ്ങിയപ്പോള്‍ രണ്ട് പേര്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയതായിരുന്നു.

Related News