കോഴിക്കോട് ജില്ലയിൽ കോവിഡ് രോഗികൾ ഉയരുന്നു

 കോഴിക്കോട് ജില്ലയിൽ കോവിഡ് രോഗികൾ ഉയരുന്നു

കോഴിക്കോട് ജില്ലയില്‍ കോവിഡ് രോഗികൾ കൂടുന്ന സാഹചര്യത്തിൽ കൂടുതല്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ നിലവില്‍ വന്നു. കുട്ടികളേയും പ്രായമുള്ളവരെയും പൊതു ഇടത്തില്‍ കൊണ്ടുവന്നാല്‍ വാഹനം പിടിച്ചെടുക്കല്‍ ഉള്‍പ്പെടെ കര്‍ശനനടപടിയുണ്ടാവുമെന്ന് കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

അനാവശ്യമായി നഗരത്തിലെത്തിയവരുടെ 257 വാഹനങ്ങൾ പിടിച്ചെടുത്തു. മാസ്ക്ക് ധരിക്കാത്തതിന് ഇന്നലെ 960 കേസുകളും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിന് 649 കേസുകളും ഇന്നലെ റജിസ്റ്റര്‍ ചെയ്തു.

Related News