കണ്ണൂര്‍ താണയില്‍ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു

 കണ്ണൂര്‍ താണയില്‍ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു

കണ്ണൂര്‍ : കണ്ണൂരില്‍ വന്‍ തീപ്പിടിത്തം.ദേശീയ പാതയിലെ ഇരുനിലക്കെട്ടിടത്തിലാണ് തീപിടിച്ചത്. വൈകീട്ട് നാല് മണിയോടെയാണ് സംഭവം. പണി പൂര്‍ത്തിയായി ഉദ്ഘാടനം ചെയ്യാനിരുന്ന ബാരല്ല കിച്ചന്‍ എന്ന സ്ഥാപനത്തിനാണ് തീ പിടിച്ചത്. ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവില്‍ ഫയര്‍ ഫോഴ്‌സ് തീ അണച്ചു. ആളപായം ഇല്ല.

കെട്ടിടത്തിന്റെ ഒന്നാം നിലയിലെ അഞ്ച് മുറികള്‍ പൂര്‍ണമായും കത്തി നശിച്ചു. ഹോം അപ്ലൈന്‍സ് സ്ഥാപനം തുടങ്ങാനിരുന്ന ഈ മുറികളുടെ ഇന്റീറിയര്‍ ജോലികളടക്കം കഴിഞ്ഞ ദിവസമായിരുന്നു പൂര്‍ത്തിയാക്കിയത്. സമീപത്ത് ഉണ്ടായിരുന്ന പൂട്ടിയിട്ടിരുന്ന രണ്ട് കടകളിലേക്കും തീപടര്‍ന്നു പിടിച്ചു. കടകള്‍ക്ക് ഉള്ളില്‍ സാധനങ്ങളില്ലായിരുന്നത് വലിയ ദുരന്തമാണ് ഒഴിവാക്കിയത്.

 

Related News