കണ്ണൂരില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയിലും മലവെള്ളപ്പാച്ചിലിലുമായി ഇന്ന് മൂന്ന് മരണം. കോട്ടയത്തും കണ്ണൂരിലുമായാണ് മരണം സ്ഥിരീകരിച്ചത്. കണ്ണൂര്‍ പേരാവൂരില്‍ ഇന്നലെ രാത്രിയുണ്ടായ മലവെള്ളപ്പാച്ചിലിൽ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ചെങ്ങന്നൂര്‍ സ്വദേശി നദീറയുടെ മകള്‍ നുമ തസ്ലീമിന്റെ മൃതദേഹമാണ് രാവിലെയോടെ കണ്ടെത്തിയത്.