കെ പി എ സി ലളിതയ്ക്ക് കരള്‍ നല്‍കാന്‍ തയ്യാറുള്ളവരെ തേടി കുടുംബം

 കെ പി എ സി ലളിതയ്ക്ക് കരള്‍ നല്‍കാന്‍ തയ്യാറുള്ളവരെ തേടി കുടുംബം

നടി കെ പി എ സി ലളിതയ്ക്ക് കരള്‍ നല്‍കാന്‍ തയ്യാറുള്ളവരെ തേടി കുടുംബം.’ഒ പോസിറ്റീവ്’ രക്തഗ്രൂപ്പുള്ള ആരോഗ്യമുള്ള 20 മുതല്‍ 50 വയസുള്ള ദാതാക്കളെയാണ് തേടുന്നതെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നത്. സിനിമാ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പടെയുള്ളവര്‍ ഇതുസംബന്ധിച്ച്‌ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നുണ്ട്.

പ്രമേഹരോഗികളല്ലാത്തവരും മദ്യപിക്കാത്തവരും മറ്റുരോഗങ്ങള്‍ ഇല്ലാത്തവരും ആയിരിക്കണം ദാതാവ്. ചികിത്സയുടെ ഭാഗമായി കരള്‍ എത്രയും പെട്ടെന്ന് മാറ്റിവയ്ക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.

 

Related News