ഒമിക്രോണ്‍ ; വിദേശ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ജപ്പാന്

ടോക്യോ: ലോകത്ത് ഒമിക്രോണ്‍ വകഭേദം ഭീതി പടര്‍ത്തുന്ന സാഹചര്യത്തില്‍ വിദേശ സന്ദര്‍ശകരെ വിലക്കി ജപ്പാന്.താല്കാലികമായാണ് വിലക്ക്. ജപ്പാനില്‍ കോവിഡ് തരംഗം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ അടിയന്തര മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനിന്റെ ഭാഗമായാണ് നടപടിയെന്ന് പ്രധാനമന്ത്രി ഫുമിയോ കിഷിദ അറിയിച്ചു.
പുതിയ ഒമിക്രോണ്‍ വകഭേദത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാത്ത സാഹചര്യത്തില്‍ മാസ്ക് ധരിക്കല്‍ ഉള്‍പ്പെടെ കോവിഡ് മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.