ലിങ്കുകള്‍ പോസ്റ്റ് ചെയ്യാന്‍ ഇന്‍സ്റ്റാഗ്രാമില്‍ പുതിയ ഫീച്ചര്‍

 ലിങ്കുകള്‍ പോസ്റ്റ് ചെയ്യാന്‍ ഇന്‍സ്റ്റാഗ്രാമില്‍ പുതിയ ഫീച്ചര്‍

ലിങ്കുകള്‍ പോസ്റ്റ് ചെയ്യാന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇപ്പോളിതാ ഇന്‍സ്റ്റാഗ്രാം സ്റ്റിക്കര്‍ സംവിധാനവും.ഈ പുതിയ ഫീച്ചര്‍ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ എവിടെയും ലിങ്കുകള്‍ ചേര്‍ക്കാന്‍ ഉപഭോക്താക്കളെ അനുവദിക്കുന്നു.
ഇന്‍സ്റ്റാഗ്രാമിലൂടെ തെറ്റായ വിവരങ്ങളും ലിങ്കുകളും വ്യാപകമായി പടരുന്നത് ഒഴിവാക്കാനാണ് പുതിയ ഫീച്ചര്‍ പുറത്തിറക്കിയതെന്ന് കമ്പനി അവകാശപ്പെടുന്നത്.

എന്നാല്‍, ഇന്‍സ്റ്റാഗ്രാമില്‍ 10,000ല്‍ കൂടുതല്‍ ഫോളോവേഴ്സ് ഉള്ളവര്‍ക്കോ, ഒരു വെരിഫൈഡ് അക്കൗണ്ട് ഉള്ളവര്‍ക്കോ അല്ലെങ്കില്‍ ഒരു ബ്രാന്‍ഡിനെ പ്രതിനിധീകരിക്കുന്നവര്‍ക്കോ മാത്രമേ ഇന്‍സ്റ്റാഗ്രാം സ്റ്റോറികളിലേക്ക് ലിങ്കുകള്‍ ചേര്‍ക്കാന്‍ സാധിക്കൂ എന്നാണ് റിപ്പോര്‍ട്ട്.

ഇന്‍സ്റ്റാഗ്രാം സ്റ്റോറി അപ്‌ലോഡ് ചെയ്യാനായി ആദ്യം ഫോണില്‍ ഇന്‍സ്റ്റാഗ്രാം തുറന്ന് ഇടത്തേക്ക് സ്വൈപ്പ് ചെയ്യുക. ശേഷം, നിങ്ങളുടെ ഫോട്ടോയോ വീഡിയോയോ ചേര്‍ത്ത് എഡിറ്റ് ചെയ്യുക. മുകളിലേക്ക് സ്വൈപ്പ് ചെയ്ത് എഡിറ്റിംഗ് ട്രേ തുറക്കുക, പോള്‍ വിഭാഗത്തിന് അടുത്തായി ഒരു ലിങ്ക് ഓപ്ഷന്‍ (ഒരു ചെയിന്‍ ഐക്കണ്‍) എന്നിവ കാണാം.

തുടര്‍ന്ന് അതില്‍ ക്ലിക്ക് ചെയ്ത് ഫോളോവേഴ്‌സുമായി പങ്കിടാന്‍ ആഗ്രഹിക്കുന്ന URL പേസ്റ്റ് ചെയ്യാം, എന്താണ് ലിങ്കില്‍ ഉള്ളത് എന്ന സൂചന നല്‍കാന്‍ ലിങ്കിന്റെ ഒരു ഭാഗം നിങ്ങളുടെ സ്റ്റോറിയിലെ സ്റ്റിക്കറില്‍ കാണിക്കും. ഇന്‍സ്റ്റാഗ്രാം സ്റ്റോറിയുടെ ഏത് ഭാഗത്തേക്കും സ്റ്റിക്കര്‍ നീക്കാനാകും. ഷെയര്‍ ടു ഓപ്‌ഷനില്‍ ക്ലിക്കുചെയ്‌ത് പോസ്റ്റ് ഷെയര്‍ ചെയ്യാവുന്നതാണ്

Related News