ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാമെന്ന് ഐസിഎംആര്‍

 ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാമെന്ന് ഐസിഎംആര്‍

ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ എടുക്കാമെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവയാണ് ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കാമെന്ന് അറിയിച്ചത്. ഇത് സംബന്ധിച്ചുള്ള മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അതേസമയം കുട്ടുകള്‍ക്കുള്ള വാക്‌സിനേഷന്റെ കാര്യത്തില്‍ ഇപ്പോള്‍ ഒരു തീരുമാനം പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ഗര്‍ഭിണികള്‍ക്ക് വാക്‌സിന്‍ ഉപകാരപ്രദമായതുകൊണ്ട് തന്നെ അവര്‍ക്ക് വാക്‌സിന്‍ നല്‍കേണ്ടതുണ്ട്. കുട്ടികളുടെ വാക്‌സിനേഷന്റെ കാര്യത്തില്‍ തീരുമാനം ആയിട്ടില്ലെന്നും അതിനുള്ള നടപടിക്രമങ്ങള്‍ സ്വീകരിച്ചുവരികയാണ്. പരീക്ഷണഘട്ടത്തിലാണ്’.

രണ്ട് മുതല്‍ പതിനെട്ട് വയസ്സുവരെയുള്ള കുട്ടികളില്‍ വാക്‌സിനേഷന്‍ പരീക്ഷണങ്ങള്‍ നടന്നുവരികയാണ്. സെപ്റ്റംബറോടെ ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കുമെന്നാണ് കരുതുന്നത്. അതേസമയം ചെറിയ കുട്ടികള്‍ക്ക വാക്‌സിന്‍ നല്‍കണമോ എന്ന കാര്യത്തില്‍ നിലവില്‍ തീരുമാനമെടുക്കാന്‍ സാധിക്കില്ലെന്നും ബല്‍റാം ഭാര്‍ഗവ പറഞ്ഞു

Related News