ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ മൃതദേഹം റെയില്‍വേ ട്രാകില്‍

 ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പ്രതിയുടെ മൃതദേഹം റെയില്‍വേ ട്രാകില്‍

ഹൈദരാബാദ്: ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ മൃതദേഹം റെയില്‍വേ പാളത്തില്‍. സൈദാബാദ് സ്വദേശി പാലക്കൊണ്ട രാജു(30)വിനെയാണ് ഖാന്‍പുര്‍ റെയില്‍വേ പാളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

മൃതദേഹം രാജുവിന്റെതാണെന്ന് തെലങ്കാന ഡി.ജി.പി.യും സ്ഥിരീകരിച്ചു.കൈയിലെ ടാറ്റൂവിന്‍റെയും മറ്റു ശരീര ഭാഗങ്ങളുടെയും അടിസ്​ഥാനത്തിലാണ്​ ബലാത്സംഗക്കൊലകേസിലെ പ്രതിയായ പാലക്കൊണ്ട രാജുവാണെന്ന നിഗമനത്തില്‍​ പൊലീസെത്തിയത്​.പ്രതി തീവണ്ടിക്ക് മുന്നില്‍ ചാടിയെന്നാണ് പോലീസിന്റെ വിശദീകരണം.

സെപ്റ്റംബര്‍ ഒമ്ബതിനാണ് സൈദാബാദിലെ ആറ് വയസ്സുകാരിയെ ദുരൂഹസാഹചര്യത്തില്‍ കാണാതായത്. മണിക്കൂറുകള്‍ക്ക് ശേഷം കുട്ടിയുടെ അര്‍ധനഗ്‌നമായ മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞനിലയില്‍ അയല്‍ക്കാരനായ രാജുവിന്റെ വീട്ടില്‍നിന്ന് കണ്ടെത്തി.

Related News