ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില കുറയുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ല ; ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ വന്നതുകൊണ്ട് ജനങ്ങള്‍ക്ക് പ്രത്യേക ഗുണമുണ്ടാവില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇന്ധനവില കുറയ്ക്കാന്‍ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുകയല്ല വേണ്ടതെന്നും സെസ് കുറയ്ക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.ജിഎസ്ടി കൗണ്‍സിലില്‍ കേരളം നിലപാടുകള്‍ ശക്തമായി അവതരിപ്പിച്ചു.