പണവും സ്വർണവും കവർന്നു; 1000രൂപ തിരികെ നൽകി,കാലിൽ തൊട്ടു മാപ്പ് പറഞ്ഞ് മോഷ്ടാക്കൾ കടന്നു

 പണവും സ്വർണവും കവർന്നു; 1000രൂപ തിരികെ നൽകി,കാലിൽ തൊട്ടു മാപ്പ് പറഞ്ഞ് മോഷ്ടാക്കൾ കടന്നു

പന്തളത്ത് വയോധികയുടെ കൈകൾ കെട്ടി ബലപ്രയോഗത്തിലൂടെ പണവും,സ്വർണാഭരണങ്ങളും കവർന്നു.ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം.കടയ്ക്കാട് വടക്ക് പനയറയിൽ പരേതനായ അനന്തൻപിള്ളയുടെ ഭാര്യ ശാന്തകുമാരിയുടെ (75) വീട്ടിലാണ് രണ്ടംഗ സംഘം കവർച്ച നടത്തിയത്. 8000 രൂപയും 3 പവൻ സ്വർണവുമാണ് മോഷ്ടാക്കൾ കവർന്നത്.

അലമാരയുടെ താക്കോൽ ആവശ്യപ്പെടുകയും അലമാരയിലെ ലോക്കർ തുറന്ന മോഷ്ടാക്കൾ കമ്മലും 9000 രൂപയും എടുത്തു. തന്റെ കയ്യിൽ വേറെ പണമില്ലെന്നു ശാന്തകുമാരി പറഞ്ഞതോടെ 1000 രൂപ തിരികെ നൽകി. തന്നെ ഉപദ്രവിക്കരുതെന്നു പറഞ്ഞപ്പോൾ ശാന്തകുമാരിയുടെ കൈകളിലെ കെട്ടഴിച്ചു. മോഷ്ടാക്കളിൽ ഒരാൾ ശാന്തകുമാരിയുടെ കാലിൽ തൊട്ടു ക്ഷമ പറഞ്ഞ ശേഷമാണ് കടന്നത്.

Related News