സാങ്കേതിക സര്‍വകലാശാല: ആറാം സെമസ്റ്റര്‍ ബി ടെക് പരീക്ഷകള്‍ നടത്തുവാന്‍ സുപ്രീംകോടതി അനുമതി

 സാങ്കേതിക സര്‍വകലാശാല: ആറാം സെമസ്റ്റര്‍ ബി ടെക് പരീക്ഷകള്‍ നടത്തുവാന്‍ സുപ്രീംകോടതി അനുമതി

ന്യൂഡല്‍ഹി: കൊറോണ വ്യാപനം കണക്കിലെടുത്ത് എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാല നടത്തിവരുന്ന ആറാം സെമസ്റ്റര്‍ ബി.ടെക് പരീക്ഷകള്‍ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി.

കൊറോണ സാഹചര്യത്തില്‍ പരീക്ഷകള്‍ നിര്‍ത്തിവെക്കുകയോ ഓണ്‍ലൈനായി നടത്തുകയോ വേണമെന്നാവശ്യപ്പെട്ട് വിവിധ എഞ്ചിനീയറിങ് കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തള്ളിയത്.കൊറോണ കാരണം പരീക്ഷ എഴുതാനാകാത്ത വിദ്യാത്ഥികള്‍ക്ക് മറ്റൊരു അവസരം നല്‍കുമെന്നും അത് അവരുടെ ആദ്യ ചാന്‍സ് ആയി തന്നെ പരിഗണിക്കുമെന്നും സര്‍വകലാശാല സുപ്രീം കോടതിയെ അറിയിച്ചു.

Related News