കേരളത്തിൽ സ്‌കൂള്‍ തുറക്കുന്നത് വൈകും; തീരുമാനം സുപ്രീം കോടതി വിധിക്ക് അനുസരിച്ചെന്ന് വിദ്യാഭ്യാസമന്ത്രി

 കേരളത്തിൽ സ്‌കൂള്‍ തുറക്കുന്നത് വൈകും; തീരുമാനം സുപ്രീം കോടതി വിധിക്ക് അനുസരിച്ചെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ സ്കൂളുകള്‍ തുറക്കുന്നത് വൈകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി. സ്കൂള്‍ തുറക്കുന്ന കാര്യത്തില്‍ പ്ലസ് വണ്‍ പരീക്ഷാ കേസിലെ സുപ്രീംകോടതി വിധി നിര്‍ണായകമാണ്. വിധി അനുകൂലമെങ്കില്‍ മാത്രമേ പ്രായോഗികത പരിശോധിക്കാനുള്ള വിദഗ്ധ സമിതിയെ നിയമിക്കൂവെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സ്കൂളുകല്‍ ഒക്ടോബര്‍ മാസം മുതല്‍ ഘട്ടംഘട്ടമായി തുറക്കാനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്‍റെ ആലോചന. ആദ്യ ഘട്ടത്തില്‍ 10, 11, 12 ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നടത്താമെന്നാണ് തീരുമാനിച്ചിരുന്നത്.

Related News