ഡ്രൈവിംഗ് ലൈസൻസിന്റെയും വാഹന രജിസ്ട്രേഷന്റെയും കാലാവധി നീട്ടി

 ഡ്രൈവിംഗ് ലൈസൻസിന്റെയും വാഹന രജിസ്ട്രേഷന്റെയും കാലാവധി നീട്ടി

ഡ്രൈവിംഗ് ലൈസൻസിന്റെയും വാഹന രജിസ്‌ട്രേഷന്റെയും കാലാവധി  നീട്ടിയതായി മന്ത്രി ആന്റണി രാജു. ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, പെർമിറ്റ് മുതലായ രേഖകളുടെ കാലാവധി ഈ വർഷം നവംബർ മുപ്പതു വരെയാണ് നീട്ടിയത്.

1988-ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമം, 1989-ലെ കേന്ദ്ര മോട്ടോര്‍ വാഹന ചട്ടങ്ങള്‍ എന്നിവ പ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ കാലാവധിയാണ് ദീര്‍ഘിപ്പിച്ചത്. ഈ കാലയളവിനുള്ളില്‍ത്തന്നെ വാഹന ഉടമകള്‍ രേഖകള്‍ പുതുക്കേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

Related News