മരണാനുകരണം മരണാനുഭവം ആയി മാറ്റി കോക്കല്ലൂർന്റെ നാടക കൂട്ടായ്മ

 മരണാനുകരണം മരണാനുഭവം ആയി മാറ്റി കോക്കല്ലൂർന്റെ നാടക കൂട്ടായ്മ

അടച്ചിട്ട മുറിയില്‍, ഇരുട്ടില്‍ നിശബ്ദതയില്‍ അവര്‍ നമ്മളോട് കിടക്കാന്‍ പറയും കണ്ണുകള്‍ അടച്ച് ഇരുട്ടിനോട് മുഖാമുഖം നില്‍ക്കാന്‍ പ്രേരിപ്പിക്കും. നേരിയ ഒരനക്കം പോലും ഉറഞ്ഞു കൂടുന്ന ഭയത്തെ കുത്തിമുറിവേല്പിച്ചേക്കുമോ എന്ന ഭയം നമ്മെ പിടികൂടും.പതിയെ മിന്നുന്ന വെളിച്ചങ്ങള്‍ക്കിടയില്‍ അവര്‍ നമ്മുടെ കാതില്‍ മന്ത്രിക്കും

തീവ്രമായ ഒരു പ്രസ്താവന..അങ്ങനെ പല പല പ്രസ്താവനകള്‍! അതിലേക്ക് എത്തിച്ചേരുന്നത് പല നിബന്ധനകളിലൂടെയും നിയമാവലികളിലൂടെയും. സ്വാതന്ത്ര്യമെന്ന അതിതീവ്രമായ സ്വപ്നം കാണിച്ച് വാക്കതിരിന്റെ, ചലന ബന്ധത്തിന്റെ, എന്തിന് ശ്വാസം വിടാന്‍ പോലും ഉള്ള അനുമതി നിഷേധിക്കപ്പെടുന്ന മനുഷ്യന്‍ മരണത്തിലേക്ക്, അതിജീവനത്തിലേക്ക് കുതറി എണീറ്റ് പോകുന്നു ”മരണാനുകരണ”ത്തിന്റെ ”സമയത്ത് 18 വ്യത്യസ്ത ഇടങ്ങളില്‍ അരങ്ങേറുന്ന അവതരണം ‘സൈറ്റ് സ്‌പെസിഫിക് പെര്‍ഫോമന്‍സ്’ആയാണ് രൂപപ്പെടുത്തിയിരിക്കുന്നത്.

 

മനുഷ്യന്റെ ഇന്ദ്രിയാനുഭവങ്ങള്‍ ഉണര്‍ത്തുക എന്നതാണ് അടിസ്ഥാനപരമായ ഈ അവതരണം ആവശ്യപ്പെടുന്നത് രുചി, സ്പര്‍ശം കാഴ്ച, മണം, വെള്ളം, അഗ്‌നി, മണ്ണ് തുടങ്ങിയ ജൈവ സ്പര്‍ശനങ്ങളുടെ സംയോജനത്തിലൂടെ അഭിനേതാക്കള്‍ക്കൊപ്പം കാണികളും ഉള്‍ച്ചേര്‍ന്നുകൊണ്ടാണ് ഈ നാടകാവതരണം അരങ്ങേറുന്നത്.

 

ഒരു സമയം 15 കാണികള്‍ക്ക് മാത്രമേ ഈ അവതരണം കാണാനും അനുഭവിക്കാനും സാധിക്കൂ. ജീവിതത്തിന്റെ ഏറ്റവും സൂക്ഷ്മമായ കരച്ചിലുകള്‍ വളരെ പെട്ടെന്ന് പൊട്ടിത്തെറി കളിലേക്ക് അലമുറകളിലേക്കു മാറുന്നു. എപ്പോള്‍ വേണമെങ്കിലും മാറ്റി എഴുതപ്പെടാന്‍ സാധ്യതയുള്ള മനുഷ്യ ജീവിതത്തിന്റെ അരക്ഷിതത്വവും അസന്ദിഗ്ധമായ അവസ്ഥകളെ നേരിട്ട്, ഒരു മറയുമില്ലാതെ തന്നെ ഈ അവതരണം അഭിസംബോധന ചെയ്യുന്നു. പെര്‍ഫോമിംഗ് ബോഡി ഇത്തരത്തിലാണ് ഇടങ്ങളോട് പ്രതികരിക്കുക എന്ന് പരീക്ഷണാത്മകമായി നിരീക്ഷിക്കുന്നുണ്ട് ഈ അവതരണം. ഓരോ അഭിനേതാവും ഓരോ ഇടങ്ങളായി മാറുകയും, ആ ഇടം മരണത്തെക്കുറിച്ചു സംസാരിക്കുകയും മരണമെന്നത് ജീവിതം തന്നെയാകുകയും ചെയ്യുന്നു.

 

പ്രതിരോധങ്ങളെക്കുറിച്ചു സംസാരിക്കാതെ തന്നെ ഈ നാടകം പ്രതിരോധ പാഠങ്ങള്‍ പകരുന്നുണ്ട്. ജീവിതവുമായി ഏറെ ഇഴുകിചേര്‍ന്ന് നില്‍ക്കുന്ന ചില സൂക്ഷമസ്പര്‍ശങ്ങളുടെ നഷ്ടമാണ് അരാഷ്ട്രീയതയുടെ തേര്‍വാഴ്ചകള്‍ അരങ്ങേറാന്‍ കാരണം എന്ന് തോന്നിപ്പിക്കും വിധം, ആ സൂക്ഷ്മതകളെ തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്നുണ്ട് നാടകം.ഏറ്റവും ജൈവികമായ തെരഞ്ഞെടുപ്പുകളാണ് സാങ്കേതിക തലത്തില്‍ എമില്‍ മാധവി നടത്തിയിട്ടുള്ളത്.

 

അഭിനേതാക്കളുടെ ശരീരം തന്നെയാണ് സംവേദന മാധ്യമം. മരണം എന്നത് ജീവിതം തന്നെയാണ് എന്നും മരിക്കാന്‍ നമുക്ക് അവകാശമുണ്ട് എന്നും പറയുമ്പോള്‍ അത് കൊല്ലപ്പെടാതിരിക്കാനുള്ള അവകാശം കൂടിയാകുന്നുണ്ട്-അവിടെയാണ് നാടകത്തിന്റെ രാഷ്ട്രീയം സംവദിക്കപ്പെടുന്നതും.നടനും സംവിധായകനും എഴുത്തുകാരനുമായ എമില്‍ മാധവി യാണ് ഈ അവതരണത്തിന്റെ കോണ്‍സെപ്‌റ്, സ്സീനോഗ്രാഫി, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് ബിരുദത്തില്‍ ഗോള്‍ഡ് മെഡലോടെ ഒന്നാം റാങ്കും ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ്റ്റര്‍ ഓഫ് പെര്‍ഫോമിംഗ് ആര്‍ട്ട് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട് എമില്‍ മാധവികോക്കല്ലൂര്‍ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗ മായ മാവറിക്‌സ് കൊക്കലൂർ ആണ് നാടക സംഘാടനം. നിവേദ് പിസ്, ആദിത്യൻ,നിതിൻ കുറുങ്ങോട്ട്,പ്രണവ് ആർപി, അശ്വിൻ, സായന്ത്,അനില ,വത്സല ഇഷ, പുണ്യ, വിസ്മയ,മനിയ, യദുകൃഷ്ണ, മണി, ഗണേശൻ, രാമചന്ദ്രൻ, ഹരീന്ദ്രനാഥ്,അതുൽ രാജ്, സ്വപ്ന, രോഷ്നി, വിഷ്ണു, ജിഷ്ണു, നിദീഷ് പൂക്കാട്,ആദിത്യ,പ്രമോദ്, ഷിബു  എന്നിവർ അടങ്ങുന്നത് ആണ് നാടക സംഘം.

 

Related News