ദൂ​ര​ദ​ര്‍​ശ​ന്‍ കേ​ര​ള​ത്തി​ലെ 11 റി​ലേ കേ​ന്ദ്ര​ങ്ങ​ള്‍ പൂ​ട്ടു​ന്നു

 ദൂ​ര​ദ​ര്‍​ശ​ന്‍ കേ​ര​ള​ത്തി​ലെ 11 റി​ലേ കേ​ന്ദ്ര​ങ്ങ​ള്‍ പൂ​ട്ടു​ന്നു

ന്യൂ​ഡ​ല്‍​ഹി: ദൂ​ര​ദ​ര്‍​ശ​ന്‍ കേ​ര​ള​ത്തി​ലെ 11 റി​ലേ കേ​ന്ദ്ര​ങ്ങ​ള്‍ പൂ​ട്ടു​ന്നു.​ഡി​ജി​റ്റ​ല്‍ ആ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നീ​ക്കം. ഭൂ​ത​ല സം​പ്രേ​ക്ഷ​ണം ഘ​ട്ടം ഘ​ട്ട​മാ​യി അ​വ​സാ​നി​പ്പി​ക്കും. ഇ​തോ​ടെ, തി​രു​വ​ന​ന്ത​പു​ര​ത്തെ ദൂ​ര​ദ​ര്‍​ശ​ന്‍ കേ​ന്ദ്രം മാ​ത്ര​മാ​കും ഇ​നി സം​സ്ഥാ​ന​ത്തു​ണ്ടാ​വു​ക.

കാ​ഞ്ഞ​ങ്ങാ​ട്, ക​ണ്ണൂ​ര്‍, കൊ​ച്ചി, കോ​ഴി​ക്കോ​ട്, പ​ത്ത​നം​തി​ട്ട റി​ലേ സ്റ്റേ​ഷ​നു​ക​ള്‍​ക്ക് ഒ​ക്ടോ​ബ​ര്‍ 31-ഓ​ടെ താ​ഴു​വീ​ഴും. അ​ട്ട​പ്പാ​ടി, ക​ല്പ​റ്റ, ഷൊ​ര്‍​ണൂ​ര്‍ എ​ന്നി​വ ഡി​സം​ബ​റി​ലും ഇ​ടു​ക്കി, മ​ല​പ്പു​റം, പാ​ല​ക്കാ​ട് എ​ന്നി​വ അ​ടു​ത്ത​വ​ര്‍​ഷം മാ​ര്‍​ച്ച്‌ 31-നും ​പൂ​ട്ടു​മെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

Related News