തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയിൽ. രണ്ടാഴ്ച മുൻമ്പാണ് റാന്നി സ്വദേശിനി അഭിരാമിയ്ക്ക് തെരുവു നായയുടെ കടിയേൽക്കുന്നത്.കുട്ടിയുടെ കൈയിലും ശരീരത്തിലുമായി ഒൻപതിലധികം കടികൾ ഏറ്റിരുന്നു.കുട്ടിയുടെ അവസ്ഥ ഗുരുതരമായതോടെയാണ് ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.