കൊവിഡ് പ്രതിരോധത്തിനുള്ള വാക്‌സിനുകള്‍ ഇടകലർത്തി നൽകരുത്,​ കാരണം വ്യക്തമാക്കി സിറം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ

 കൊവിഡ് പ്രതിരോധത്തിനുള്ള വാക്‌സിനുകള്‍ ഇടകലർത്തി നൽകരുത്,​ കാരണം വ്യക്തമാക്കി സിറം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ

ന്യൂഡൽഹി : കൊവിഡ് പ്രതിരോധത്തിനുള്ള വാക്‌സിനുകള്‍ ഇടകലർത്തി നൽകാനുള്ള നീക്കത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ഡോ.സിറസ് പൂനവാല. രണ്ട് വ്യത്യസ്ത വാക്‌സിനുകള്‍ മിശ്രണം ചെയ്യുന്നതിന് താന്‍ എതിരാണ്. മിശ്രിത രൂപം ഫലം നല്‍കിയില്ലെങ്കില്‍ വാക്‌സിന്‍ നിര്‍മിച്ച കമ്പനികള്‍ പരസ്പരം പഴിചാരുമെന്ന് പൂനവാല പറഞ്ഞു.

 

ഇന്ത്യയില്‍ കൊവാക്സിന്‍, കൊവിഷീല്‍ഡ് വാക്സിനുകള്‍ ഇടകലര്‍ത്തി നല്‍കുന്നത് സംബന്ധിച്ച് പഠനം നടത്താനുള്ള നിര്‍ദേശം ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അംഗീകരിച്ചതിന് പിന്നാലെയാണ് പൂനാവാലയുടെ പ്രതികരണം.

Related News