കേരളത്തിലെ 82 ശതമാനം പേരിലും കൊറോണക്കെതിരായ ആന്റിബോഡി

കേരളത്തിൽ 82 ശതമാനത്തിലധികം പേരിലും കൊറോണയെ പ്രതിരോധിക്കാനുള്ള ആന്റിബോഡി ഉള്ളതായി കണ്ടെത്തൽ. ആരോഗ്യവകുപ്പ് നടത്തിയ സിറോ പ്രിവലൻസ് സർവേയിലാണ് ഈ പ്രാഥമിക കണ്ടെത്തൽ. 14 ജില്ലകളിൽ നിന്നായി 30,000ത്തോളം സാമ്പിളുകളാണ് പരിശോധനയ്ക്കായി ശേഖരിച്ചത്.
കുട്ടികള്‍ക്ക് വാക്സീന് നല്കിത്തുടങ്ങിയിട്ടില്ലാത്തതിനാല് കൊവിഡ് ബാധ മാത്രമാണ് ആന്റിബോഡിക്കു കാരണം. 18 കഴിഞ്ഞവര്‍, 5-17 പ്രായക്കാര്‍, തീരദേശവാസികള്‍, ഗര്‍ഭിണികള്‍, ചേരിനിവാസികള്‍, 18 വയസ്സിനു മുകളിലുള്ള ആദിവാസികള്‍ എന്നിവരിലാണു പരിശോധന നടത്തിയത്.
തീരദേശത്ത് 90 % വരെ ആന്റിബോഡി സാന്നിധ്യമുണ്ട്. അതേസമയം, കുട്ടികളില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആന്റിബോഡി കുറവാണ്. സ്കൂളുകള്‍ തുറക്കാന്‍ ഈ ഫലം കൂടി പരിഗണിക്കുന്നുണ്ട്. ഐസിഎംആര്‍ നടത്തിയ ദേശീയ സര്‍വേയില്‍ കേരളത്തില്‍ 44.4 % പേരിലാണ് ആന്റിബോഡി കണ്ടെത്തിയത്.