കൊറോണ ​ ബാധിച്ച്‌​ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്​ 50,000 രൂപ നഷ്​ടപരിഹാരം; തുക സംസ്ഥാനങ്ങള്‍ നല്‍കണമെന്ന്​ കേന്ദ്രം

 കൊറോണ ​ ബാധിച്ച്‌​ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്​ 50,000 രൂപ നഷ്​ടപരിഹാരം; തുക സംസ്ഥാനങ്ങള്‍ നല്‍കണമെന്ന്​ കേന്ദ്രം

ന്യൂഡല്‍ഹി: കൊറോണ ​ ബാധിച്ച്‌​ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്​ 50,000 രൂപ നഷ്​ടപരിഹാരം നല്‍കുമെന്ന്​ കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയിലാണ്​ കേന്ദ്രസര്‍ക്കാര്‍ നിലപാട്​ അറിയിച്ചത്​. നഷ്​ടപരിഹാര തുക സംസ്ഥാനങ്ങള്‍ നല്‍കണമെന്നും കേന്ദ്രം നിര്‍ദേശിച്ചു.

ദുരന്തനിവാരണ ഫണ്ടില്‍ നിന്നും സംസ്ഥാനങ്ങള്‍ തുക നല്‍കണം. ജില്ലാ ദുരന്തനിവാരണ മാനേജ്​മെന്‍റ്​ അതോറിറ്റി വഴിയാണ്​ നഷ്​ടപരിഹാരം വിതരണം ചെയ്യേണ്ടത്​. അല്ലെങ്കില്‍ ജില്ലാ ഭരണകൂടം വഴി ഇത്​ വിതരണം ചെയ്യണമെന്നും സുപ്രീംകോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്​തമാക്കി.

Related News