കൊവിഡ് ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ട ആവശ്യമില്ല ; മുൻ​ഗണന വേണ്ടത് ആദ്യ ഡോസ് നൽകുന്നതിനെന്ന് ആരോഗ്യ വിദഗ്ധർ

 കൊവിഡ് ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ട ആവശ്യമില്ല ; മുൻ​ഗണന വേണ്ടത് ആദ്യ ഡോസ് നൽകുന്നതിനെന്ന് ആരോഗ്യ വിദഗ്ധർ

ഇന്ത്യയിൽ നിലവില്‍ കൊറോണ ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ട ആവശ്യമില്ലെന്ന് ആരോ​ഗ്യ വിദഗ്ധര്‍ വ്യക്തമാക്കി . നിരവധി പേര്‍ക്ക് ഇനിയും രോഗം വരാനും സാധ്യതയുള്ളതിനാല്‍ ബൂസ്റ്റര്‍ ഡോസിനേക്കാള്‍ മുന്‍ഗണന നല്‍കേണ്ടത് രണ്ട് ഡോസുകള്‍ നല്‍കുന്നതിനാണെന്ന് ഐ.സി.എം.ആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ നേരത്തെ വ്യക്തമാക്കിയിരുന്നു.

കൊറോണ വാക്സിന്റെ ആദ്യ ഡോസ് എല്ലാവര്‍ക്കും നല്‍കുന്നതിനാവണം പ്രഥമ പരി​ഗണന നല്‍കേണ്ടതെന്നും ഇന്ത്യയില്‍ 15 ശതമാനത്തില്‍ താഴെ ആളുകള്‍ക്ക് മാത്രമേ കൊറോണ വാക്സിന്റെ രണ്ട് ഡോസും ലഭിച്ചിട്ടുള്ളൂവെന്നും ആരോഗ്യ വിദഗ്‌ദ്ധര്‍ കൂട്ടിച്ചേര്‍ത്തു.

 

Related News