ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇന്ത്യയിലെത്തിയ താനെ സ്വദേശിക്ക് കോവിഡ്

 ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇന്ത്യയിലെത്തിയ താനെ സ്വദേശിക്ക് കോവിഡ്

മുംബൈ: ദക്ഷിണാഫ്രിക്കയില്‍ നിന്നും തിരികെയെത്തിയ ഇന്ത്യന്‍ പൗരന് കോവിഡ് സ്ഥിരീകരിച്ചതായി മുംബൈ ആരോഗ്യവകുപ്പ്.പുതിയ വകഭേദമാണോ ഇദ്ദേഹത്തിനെ ബാധിച്ചത് എന്നത് പുറത്തുവിട്ടിട്ടില്ല. മുംബൈ ആര്‍ട്ട്ഗ്യാലറി ഐസൊലേഷന്‍ കേന്ദ്രത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

കല്യാണിലെ കസ്തൂര്‍ബ ആശുപത്രിയിലേക്ക് വിദഗ്ധ പരിശോധനയ്‌ക്കായി അയച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.ഒമിക്രോണ്‍ ഭീതിയുള്ള രാജ്യങ്ങളില്‍ നിന്ന് എത്തിയ എല്ലാവരേയും ക്വാറന്റൈനിലാക്കിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

Related News