കോവിഡ് മരണം: സഹായധനത്തിന് അപേക്ഷിക്കാം, വെബ്‌സൈറ്റ് സജ്ജമായി

 കോവിഡ് മരണം: സഹായധനത്തിന് അപേക്ഷിക്കാം, വെബ്‌സൈറ്റ് സജ്ജമായി

തിരുവന്തപുരം : കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ അടുത്ത ബന്ധുവിന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള സഹായധനത്തിന് അപേക്ഷിക്കാനുള്ള വെബ്‌സൈറ്റ് സജ്ജമായി.സഹായ ധനത്തിനായി relief.kerala.gov.in എന്ന വെബ്‌സെറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.50,000 രൂപയാണ് സഹായം. തുക അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറും.

കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മരണ സര്‍ട്ടിഫിക്കറ്റ് ( ഐ.സി.എം.ആര്‍ നല്‍കിയത് ), ഡെത്ത് ഡിക്ലറേഷന്‍ ഡോക്യുമെന്റ് , അപേക്ഷകന്റെ റേഷന്‍കാര്‍ഡ്,ആധാര്‍കാര്‍ഡ്. ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍, അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് ലഭ്യമാണെങ്കില്‍ അതിന്റെ പകര്‍പ്പ് എന്നിവ ചേര്‍ത്താണ് അപേക്ഷ നല്‍കേണ്ടത്.

പേരും മൊബൈല്‍ നമ്ബറും നല്‍കിയാല്‍ ലഭിക്കുന്ന ഒ.ടി.പി. നമ്ബര്‍കൂടി നല്‍കി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാനാകും. അപേക്ഷകന് ലഭിച്ചിട്ടുള്ള ഡെത്ത് ഡിക്ലറേഷന്‍ നമ്ബര്‍ ഉപയോഗിച്ച്‌ വിവരങ്ങള്‍ ചേര്‍ക്കാം.ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ ഈ രേഖകളും വിവരങ്ങളും പരിശോധിച്ച്‌ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കുന്നതിന് അനുസരിച്ച അപേക്ഷയ്‌ക്ക് അന്തിമ അംഗീകാരം ലഭിക്കും.

Related News