വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹം; ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തല്‍ അലങ്കരിച്ചതിനെതിരെ ഹൈക്കോടതി

 വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹം; ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തല്‍ അലങ്കരിച്ചതിനെതിരെ ഹൈക്കോടതി

കൊച്ചി: വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തിന് ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തല്‍ അലങ്കരിച്ചതിന് എതിരെ ഹൈക്കോടതി. കോവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിന് കോടതി സ്വമേധയാ കേസെടുത്തു. ഓണ്‍ലൈന്‍ വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് ജസ്റ്റീസുമാരായ അനില്‍ നരേന്ദ്രനും കെ.ബാബുവും അടങ്ങുന്ന ബെഞ്ച് സ്വമേധയാ കേസെടുത്തത്.

ഇന്ന് നടന്ന വിവാഹത്തിന് നടപ്പന്തല്‍ കൂറ്റന്‍ കട്ടൗട്ടുകളും ബോര്‍ഡുകളും മരക്കൊമ്ബുകളും ഉപയോഗിച്ച്‌ അലങ്കരിച്ചുവെന്നായിരുന്നു മാധ്യമ വാര്‍ത്തകള്‍. നടപ്പന്തലില്‍ പുഷ്പാലങ്കാരത്തിന് മാത്രമാണ് അനുമതി നല്‍കിയതെന്നും കട്ടൗട്ടുകളും മരക്കൊമ്ബുകളും അലങ്കരിച്ചത് അനുമതിയില്ലാതെയാണെന്നും ബോര്‍ഡ് അറിയിച്ചു.

 

നടപ്പന്തലിലെ കൂറ്റന്‍ ബോര്‍ഡുകളും കട്ടൗട്ടുകളും കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് നേരത്തെ നീക്കിയിരുന്നു. എന്നാല്‍ മറ്റ് അലങ്കാരങ്ങള്‍ മാറ്റിയിട്ടില്ല. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ കണ്ടതിനെ തുടര്‍ന്നാണ് കോടതി സ്വമേധയാ നടപടി സ്വീകരിച്ചത്.

Related News