‘കോണ്‍ഗ്രസിനെ രക്ഷിക്കണം’; എംകെ രാഘവന്‍ എംപിക്കും കെ പ്രവീണ്‍ കുമാറിനുമെതിരെ ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്ററുകള്‍

 ‘കോണ്‍ഗ്രസിനെ രക്ഷിക്കണം’; എംകെ രാഘവന്‍ എംപിക്കും കെ പ്രവീണ്‍ കുമാറിനുമെതിരെ ഡിസിസി ഓഫീസിന് മുന്നില്‍ പോസ്റ്ററുകള്‍

കോഴിക്കോട്: കോഴിക്കോട് ഡിസിസി ഓഫിസിന് മുന്‍പില്‍ എം കെ രാഘവന്‍ എം പിക്കും കെ പ്രവീണ്‍ കുമാറിനും എതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.പുതിയ ഡിസിസി നേതൃത്വത്തെ തെരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചതിന് പിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

എം കെ രാഘവന്റെ നീരാളി പിടുത്തത്തില്‍ നിന്നും കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ രക്ഷിക്കുക, കോഴിക്കോട്ടെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ നാമാവശേഷമാക്കിയ ഐവര്‍ സംഘത്തിലെ ഒരാളെ പ്രസിഡന്റ ആക്കാതിരിക്കുക, എന്നീ കാര്യങ്ങളാണ് പോസ്റ്ററില്‍ ഉന്നയിച്ചിരിക്കുന്നത്. സത്യസന്ധനായ ഡിസിസി പ്രസിഡണ്ടിനെയാണ് കോഴിക്കോടിന് ആവശ്യമെന്നും പോസ്റ്ററില്‍ ഉണ്ട്.

 

Related News