എ.വി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടു

 എ.വി ഗോപിനാഥ് കോണ്‍ഗ്രസ് വിട്ടു

കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെക്കുന്നതായി പാലക്കാട് ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.വി ഗോപിനാഥ്. ഡി.സി.സി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലൊയാണ് ഗോപിനാഥ് പാര്‍ട്ടി വിടുന്നത്. ഒരു പാര്‍ട്ടിയിലേക്കും പോകാന്‍ തല്‍ക്കാലം ആഗ്രഹിക്കുന്നില്ലെന്ന് ഗോപിനാഥ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലാണ് ഗോപിനാഥ് ഇക്കാര്യം വ്യക്തമാക്കിയത്.

ജില്ലയിലെ ഒരു പ്രവ‌ത്തകനെയും പാ‌ര്‍ട്ടി വിടാന്‍ പ്രേരിപ്പിക്കില്ലെന്നും ഒരു നേതാവിന്റെയും എച്ചില്‍ നക്കുന്ന ശീലം തനിക്കില്ലെന്നും ഗോപിനാഥ് പറഞ്ഞു.നേരത്തെ കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയ്‌ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് ഗോപിനാഥ് പ്രതികരിച്ചത്. അനില്‍ അക്കരയ്ക്ക് മാനസിക രോഗമാണ്. ഞാന്‍ ആരുടേയും എച്ചില്‍ നക്കാന്‍ പോയിട്ടില്ല. എന്നാല്‍ എന്റെ വീട്ടില്‍ വന്ന് പലരും നക്കിയിട്ടുണ്ട്.അതാരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്ന് ഗോപിനാഥ് പറഞ്ഞു.

Related News