സംസ്ഥാനത്തെ കോളജുകൾ തുറക്കാൻ സർക്കാർ ഉത്തരവ്

 സംസ്ഥാനത്തെ കോളജുകൾ തുറക്കാൻ സർക്കാർ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്തെ കോളജുകൾ തുറക്കാൻ സർക്കാർ ഉത്തരവിറക്കി. കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന സംസ്ഥാനത്തെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടേയുള്ള എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന് അനുമതി. ഉത്തരവനുസരിച്ച്‌ അവസാന വര്‍ഷ ബിരുദ ക്ലാസുകള്‍ (5/6 സെമസ്റ്റര്‍), ബിരുദാനന്തര ബിരുദ ക്ലാസുകള്‍(3/4) സെമസ്റ്ററുകള്‍ എന്നിവയും ആരംഭിക്കാം.

ബിരുദാനന്തര ബിരുദ ക്ലാസുകള്‍ മുഴുവന്‍ വിദ്യാര്‍ഥികളെയും ഉള്‍കൊള്ളിച്ചുകൊണ്ട് നടത്താവുന്നതും ബിരുദ ക്ലാസുകള്‍ ആവശ്യമെങ്കില്‍ 50 ശതമാനം വിദ്യാര്‍ഥികളെ ഒരു ബാച്ച്‌ ആയി പരിഗണിച്ച്‌ ഇടവിട്ടുള്ള ദിവസങ്ങളിലോ ആവശ്യത്തിന് സ്ഥലം ലഭ്യമായ ഇടങ്ങളില്‍ പ്രത്യേക ബാച്ചുകളായി ദിവസേനയോ നടത്താവുന്നതാണെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

Related News