ഒന്നര വര്‍ഷത്തിന് ശേഷം കോളേജുകള്‍ തുറന്നു ; ക്ലാസുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌

 ഒന്നര വര്‍ഷത്തിന് ശേഷം കോളേജുകള്‍ തുറന്നു ; ക്ലാസുകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌

തിരുവനന്തപുരം: ഒന്നരവര്‍ഷത്തെ അടച്ചിടലിന് ശേഷം സംസ്ഥാനത്തെ കോളേജുകള്‍ തുറന്നു. അഞ്ചും ആറും സെമസ്റ്ററുകളിലെ ബിരുദ വിദ്യാര്‍ത്ഥികളും, മൂന്ന്, നാല് സെമസ്റ്റര്‍ ബിരുദാനന്തര വിദ്യാര്‍ത്ഥികളുമാണ് ഇന്ന് കോളേജുകളിലെത്തിയത്.

 

രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ കോളേജുകളില്‍ പോകരുത്, പുസ്തകങ്ങള്‍, കുടിവെള്ളം, ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവ പരസ്പരം കൈമാറാന്‍ പാടില്ല തുടങ്ങിയ നിര്‍ദേശങ്ങള്‍ അധിക‌ൃതര്‍ നല്‍കിയിട്ടുണ്ട്.കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടാണ് ക്ലാസുകള്‍. വിദ്യാര്‍ത്ഥികള്‍ കൂട്ടംകൂടുന്നതിനും, ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനും വിലക്കുണ്ട്.

Related News