മോസ്കോ: സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റായിരുന്ന മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു. ദീര്‍ഘകാലം അസുഖ ബാധിതനായിരുന്നെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അമേരിക്കന്‍ ഐക്യനാടുകളും യുഎസ്എസ്ആറും തമ്മിലുളള ശീതയുദ്ധത്തിന് അന്ത്യം കുറിച്ചത് ഗോര്‍ബച്ചേവായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമർ പുട്ടിന്, ബോറിസ് ജോണ്സണ്, തുടങ്ങിയ ലോക നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. Read More
അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റു മരിച്ചു. തിരുവല്ല നിരണം സ്വദേശി മറിയം സൂസന് മാത്യു (19) ആണ് കൊല്ലപ്പെട്ടത്.വീട്ടില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ അപ്പാര്‍ട്ട്മെന്റിലെ മുകളിലത്തെ നിലയില്‍ താമസിച്ചിരുന്ന ആളാണ് വെടിവച്ചത്. അലബാമയിലെ മോണ്ട്ഗോമറിയിലാണ് സംഭവം. മൃതദേഹം കേരളത്തിലെത്തിക്കാനുള്ള നടപടികള്‍ തുടരുകയാണ്.തിരുവല്ല സ്വദേശികളായ ഇടപ്പള്ളിപ്പറമ്ബില് ബോബന് മാത്യുവിന്റെയും ബിന്‍സിയുടെയും മകളാണ് മറിയം.Read More
ടോക്യോ: ലോകത്ത് ഒമിക്രോണ്‍ വകഭേദം ഭീതി പടര്‍ത്തുന്ന സാഹചര്യത്തില്‍ വിദേശ സന്ദര്‍ശകരെ വിലക്കി ജപ്പാന്.താല്കാലികമായാണ് വിലക്ക്. ജപ്പാനില്‍ കോവിഡ് തരംഗം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ അടിയന്തര മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനിന്റെ ഭാഗമായാണ് നടപടിയെന്ന് പ്രധാനമന്ത്രി ഫുമിയോ കിഷിദ അറിയിച്ചു. പുതിയ ഒമിക്രോണ്‍ വകഭേദത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയാത്ത സാഹചര്യത്തില്‍ മാസ്ക് ധരിക്കല്‍ ഉള്‍പ്പെടെ കോവിഡ് മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. Read More
അഞ്ച് മുതല്‍ പതിനൊന്ന് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വാക്സീന് നല്‍കാനുള്ള തീരുമാനത്തിന്, അന്തിമ അനുമതി നല്കി അമേരിക്ക. ഫൈസര്‍ വാക്സീനാകും കുട്ടികള്‍ക്ക് നല്‍കുക. സെന്റര്‍ ഫോര്‍ ഡിസീസ് ആന്റ് പ്രിവന്‍ഷന്‍ അതോറിറ്റിയുടെ അംഗീകാരം ലഭിച്ചതോടെയാണ് കുട്ടികളിലെ വാക്സിനേഷന് വഴിയൊരുങ്ങുന്നത്. മുതിര്‍ന്നവര്‍ക്ക് നല്‍കുന്നതിന്റെ മൂന്നിലൊന്ന് അളവിലാകും വാക്സീന് നല്‍കുക. അഞ്ചിനും പതിനൊന്നിനും ഇടയിലുള്ള 2.8 കോടി കുട്ടികളാണ് അമേരിക്കയില്‍ ഉള്ളത്. Read More
അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ നീക്കം ഊർജിതമാക്കി കേന്ദ്രസർക്കാർ. കാബിനറ്റ് സെക്രട്ടറിമാരുടെ അധ്യക്ഷതയിൽ ഡൽഹിയിൽ യോഗം ചേരും. കാബൂളിൽ നിന്നുള്ള രണ്ടാമത്തെ വിമാനം വൈകുന്നേരത്തോടെ ഡൽഹിയിൽ എത്തും. അടിയന്തരഘട്ടത്തില്‍ വിമാനങ്ങള്‍ അയച്ച് ഉദ്യോഗസ്ഥരെയും പൗരന്മാരെയും ഒഴിപ്പിക്കാനുള്ള പദ്ധതി കേന്ദ്രം തയാറാക്കിയിട്ടുണ്ട്. അതേസമയം കാബൂൾ വിമാനത്താവളത്തിൽ വെടിവയ്പ്പിൽ നിരവധി പേർ മരണപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.Read More
കാബൂള്‍: താലിബാന് സൈന്യം അഫ്ഗാന് തലസ്ഥാന നഗരമായ കാബൂളില്‍ പ്രവേശിച്ച സാഹചര്യത്തില്‍ അഫ്ഗാന് പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിട്ടതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്താന് മാധ്യമമായ ടോളോ ന്യൂസാണ് വാര്‍ത്ത പുറത്ത് വിട്ടത്. ഗനിക്കൊപ്പം അദ്ദേഹത്തിന്റെ വിശ്വസ്തരും രാജ്യം വിട്ടുവെന്നാണ് റിപ്പോര്‍ട്ട്. കാബൂളിലേക്ക് താലിബാന് ഭീകരര്‍ പ്രവേശിച്ചതോടെ അധികാരമൊഴിയാന്‍ തയ്യാറാണെന്ന് പ്രസിഡന്റ് അഷ്റഫ് ഗനി വ്യക്തമാക്കിയിരുന്നു.അധികാര കൈമാറ്റം സമാധാനപരമായിരിക്കുമെന്നും അഫ്ഗാന് ആഭ്യന്തരമന്ത്രി അബ്ദുള്‍ സത്താര്‍ മിര്‍സാക്ക്വല്‍ പറഞ്ഞു.Read More
മലയാളി നീന്തല്‍ താരം സജന് പ്രകാശിന് ഒളിമ്പിക്സ് യോഗ്യത. ടോക്യോ ഒളിമ്പിക്സില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ വിഭാഗത്തിലാവും സജന് മത്സരിക്കുക. റോമില്‍ നടന്ന യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്ലൈയില്‍ ഒന്നാമതെത്തിയതാണ് സജന് ഒളിമ്പിക്സ് യോഗ്യത നേടിക്കൊടുത്തത്. റോമില്‍ 1:56.38 നീന്തിയെത്തിയ സജന് ദേശീയ റെക്കോര്‍ഡും മെച്ചപ്പെടുത്തി. 1:56.48 സമയമായിരുന്നു ഒളിമ്പിക്സ് യോഗ്യതാ മാര്‍ക്ക്. എ യോഗ്യതാ മാര്‍ക്ക് മറികടക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും ഇതോടെ താരത്തെ തേടിയെത്തിയിട്ടുണ്ട്.Read More
യു.എ.ഇയിൽ താമസ വിസയിലുള്ള 16 വയസു കഴിഞ്ഞ എല്ലാവർക്കും കൊറോണ പ്രതിരോധ കുത്തിവെപ്പിന് സൗകര്യമൊരുക്കുമെന്ന് ആരോഗ്യമന്ത്രാലയം. ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റോ, മൊബൈൽ ആപ്പോ വഴി രജിസ്റ്റർ ചെയ്യണം. എമിറേറ്റ്സ് ഐഡി, ഫോൺ നമ്പർ, താൽപര്യപ്പെടുന്ന വാക്സിനേഷൻ കേന്ദ്രം തുടങ്ങിയ വിവരങ്ങൾ നൽകിയാണ് രജിസ്റ്റർ ചെയ്യേണ്ടത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് 205 ആരോഗ്യകേന്ദ്രങ്ങൾ മുഖേന വാക്സിന് സൗജന്യമായി ലഭിക്കും.Read More