ന്യൂസീലൻഡ് ഓൾറൗണ്ടർ കോളിൻ ഡി ഗ്രാൻഡ്ഹോം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.പരുക്കുകൾ ബുദ്ധിമുട്ടിക്കുന്നതിനാലാണ് വിരമിക്കുന്നതെന്ന് താരം അറിയിച്ചു. Read More
ടോക്കിയോ: ടോക്കിയോ പാരാലിമ്ബിക്സില്‍ ആദ്യസ്വര്‍ണം നേടി ഇന്ത്യ. ഷൂട്ടിങ്ങില്‍ അവനിലേഖരയ്ക്കാണ് സ്വര്‍ണം ലഭിച്ചത്. പാരാലിമ്ബിക്സ് ചരിത്രത്തില്‍ വനിതാതാരത്തിന് ലഭിക്കുന്ന ആദ്യസ്വര്‍ണമാണിത്. ചൈനയുടെ കള്‍പിങ് ഷാങിനെയും ഉക്രൈനിന്റെ ഇരിയാന സ്കീട്ടെനിക്കിനെയും പിന്തള്ളിയാണ് അവനിയുടെ സ്വര്‍ണനേട്ടം. പത്ത് മീറ്റര്‍ എയര്‍ റൈഫിളില്‍ 249.6 പോയിന്റ് നേടിയാണ് അവനി റെക്കോര്‍ഡ് ജേതാവായത്.Read More
പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ക്ലബ്ബ് മാറാനൊരുങ്ങുന്നതനായി റിപ്പോര്‍ട്ടുകള്‍. പ്രീമിയര്‍ ലീഗിലെ കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയിലേക്കാണ് സമ്മര്‍ ട്രാന്‍സ്ഫറില്‍ റൊണാള്‍ഡോ മാറുകയെന്നാണ് സൂചന. സിറ്റിയുടെ പോര്‍ച്ചുഗീസ് താരങ്ങളായ ബെര്‍ണാഡോ സില്‍വ, റൂബന്‍ ഡയസ് തുടങ്ങിയവരുമായി റൊണാള്‍ഡോ സംസാരിച്ചെന്നും റിപ്പോര്‍ട്ടുണ്ട്.Read More
ടോക്യോ പാരലിംപിക്സിന് ഇന്ന് തുടക്കം.54 പേരാണ് ഇന്ത്യയില്‍ നിന്ന് ചാമ്ബ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്.ഭിന്നശേഷിക്കാരായ കായിക താരങ്ങളുടെ ലോക പോരാട്ടമാണ് പാരാലിംപിക്സ്. 539 ഇനങ്ങളിലാണ് ഇക്കുറി മത്സരങ്ങള്‍. 162 രാജ്യങ്ങളില്‍ നിന്നായി നാനൂറ്റി നാനൂറോളം താരങ്ങള്‍ പങ്കെടുക്കും. മത്സര ഇനങ്ങളില്‍ ഇത്തവണ ബാഡ്മിന്റണും തെയ്ക് വോണ്‍ഡോയും കൂടിയുണ്ടാകും. കോവിഡ് പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലാകും ടൂര്‍ണമെന്റ് കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല.Read More
മലയാളി നീന്തല്‍ താരം സജന് പ്രകാശിന് ഒളിമ്പിക്സ് യോഗ്യത. ടോക്യോ ഒളിമ്പിക്സില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ വിഭാഗത്തിലാവും സജന് മത്സരിക്കുക. റോമില്‍ നടന്ന യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്ലൈയില്‍ ഒന്നാമതെത്തിയതാണ് സജന് ഒളിമ്പിക്സ് യോഗ്യത നേടിക്കൊടുത്തത്. റോമില്‍ 1:56.38 നീന്തിയെത്തിയ സജന് ദേശീയ റെക്കോര്‍ഡും മെച്ചപ്പെടുത്തി. 1:56.48 സമയമായിരുന്നു ഒളിമ്പിക്സ് യോഗ്യതാ മാര്‍ക്ക്. എ യോഗ്യതാ മാര്‍ക്ക് മറികടക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും ഇതോടെ താരത്തെ തേടിയെത്തിയിട്ടുണ്ട്.Read More