തെരുവുനായയുടെ കടിയേറ്റ 12 വയസുകാരി ഗുരുതരാവസ്ഥയിൽ. രണ്ടാഴ്ച മുൻമ്പാണ് റാന്നി സ്വദേശിനി അഭിരാമിയ്ക്ക് തെരുവു നായയുടെ കടിയേൽക്കുന്നത്.കുട്ടിയുടെ കൈയിലും ശരീരത്തിലുമായി ഒൻപതിലധികം കടികൾ ഏറ്റിരുന്നു.കുട്ടിയുടെ അവസ്ഥ ഗുരുതരമായതോടെയാണ് ഇന്നലെ രാത്രി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.Read More
വാളയാർ കേസിലെ പ്രതികൾക്ക് ജാമ്യം. ഒന്നാം പ്രതി വി. മധു, മൂന്നാം പ്രതി ഷിബു എന്നിവർക്കാണ് പാലക്കാട് പോക്സോ കോടതി ജാമ്യം അനുവദിച്ചത്.Read More
കേരളത്തിൽ ഒരാഴ്ച മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ. മധ്യ-തെക്കൻ ജില്ലകളിൽ കൂടുതൽ ജാഗ്രതവേണം. തമിഴ്നാടിന് മുകളിൽ നിലനില്കുന്ന അന്തരീക്ഷചുഴിയാണ് മഴയ്ക്ക് കാരണമെന്നും തിരുവനന്തപുരം ഐഎംഡി ഡയറക്ടർ കെ സന്തോഷ് പറഞ്ഞു. Read More
മരിച്ച മലയാളി വ്ളോഗര്‍ റിഫ മെഹ്നുവിന്റെ ഭര്‍ത്താവ് മെഹ്നാസിനെതിരെ പോക്സോ കേസ് കൂടി പൊലീസ് രജിസ്റ്റര്‍ ചെയ്തു. വിവാഹം കഴിക്കുമ്പോൾ റിഫ മെഹ്നുവിന് പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പൊലീസ് നടപടി. കാക്കൂര്‍ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.മാര്‍ച്ച് ഒന്നിനാണ് ദുബായ് ജാഫിലിയിലെ ഫ്ലാറ്റില്‍ റിഫ മെഹ്നുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.Read More
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക് സാധ്യതയുള്ളതിനാൽ 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലെല്ലാം ഓറഞ്ച് അലര്‍ട്ടാണ്.രണ്ട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.കേരളത്തില്‍ ഓഗസ്റ്റ് 4 വരെ മത്സ്യബന്ധനം പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്Read More
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയിലും മലവെള്ളപ്പാച്ചിലിലുമായി ഇന്ന് മൂന്ന് മരണം. കോട്ടയത്തും കണ്ണൂരിലുമായാണ് മരണം സ്ഥിരീകരിച്ചത്. കണ്ണൂര്‍ പേരാവൂരില്‍ ഇന്നലെ രാത്രിയുണ്ടായ മലവെള്ളപ്പാച്ചിലിൽ കാണാതായ രണ്ടര വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ചെങ്ങന്നൂര്‍ സ്വദേശി നദീറയുടെ മകള്‍ നുമ തസ്ലീമിന്റെ മൃതദേഹമാണ് രാവിലെയോടെ കണ്ടെത്തിയത്.Read More
കനത്ത മഴയെ തുടര്‍ന്ന് പെരിയാറിലെ ജലനിരപ്പ് ഉയര്‍ന്നതോടെ ആലുവ ശിവക്ഷേത്രം പൂര്‍ണമായും മുങ്ങി. എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വെള്ളം കയറി. കാലടി ചെങ്ങല്‍ മേഖലയില്‍ വീടുകളില്‍ വെള്ളം കയറി. മാര്‍ത്താണ്ഡവര്‍മ, മംഗലപ്പുഴ, കാലടി എന്നിവിടങ്ങളില്‍ ജലനിരപ്പ് ഉയരുകയാണ്.Read More
വയനാട് : രാഹുല്‍ ഗാന്ധിയുടെ കല്പറ്റയിലെ എം.പി ഓഫീസ് ആക്രമിക്കുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ 19 എസ്.എഫ്.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം 19 പേരാണ് അറസ്റ്റിലായത്. ഓഫീസ് ആക്രമിച്ച സംഭവത്തില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എ.ഡി.ജി.പി മനോജ് എബ്രഹാമിനാണ് അന്വേഷണച്ചുമതല. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.Read More
കേരളത്തിൽ ഒമിക്രോണ്‍-കൊറോണ നിയന്ത്രണങ്ങള്‍ നിലനില്‍ക്കെ 502 പേരെ അണിനിരത്തിയുള്ള മെഗാ തിരുവാതിര സംഘടിപ്പിച്ച് സിപിഎം.തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചാണ് സിപിഎമ്മിന്റെ മെഗാ തിരുവാതിര. പാറശ്ശാല ഏരിയാ കമ്മിറ്റിയിലെ 501 സ്ത്രീകളാണ് സമൂഹതിരുവാതിരയില്‍ പങ്കെടുത്തത്. കാഴ്ചക്കാരായി നിരവധി പേർ എത്തിയിരുന്നു. സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബിയും ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും കാഴ്ചക്കാരായി എത്തിയിരുന്നു. നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂടിയിട്ടും പോലീസ് ഇതൊന്നും കാണാതെ സുരക്ഷയൊരുക്കി. കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ആൾക്കൂട്ടങ്ങൾക്ക് […]Read More
അടച്ചിട്ട മുറിയില്‍, ഇരുട്ടില്‍ നിശബ്ദതയില്‍ അവര്‍ നമ്മളോട് കിടക്കാന്‍ പറയും കണ്ണുകള്‍ അടച്ച് ഇരുട്ടിനോട് മുഖാമുഖം നില്ക്കാന് പ്രേരിപ്പിക്കും. നേരിയ ഒരനക്കം പോലും ഉറഞ്ഞു കൂടുന്ന ഭയത്തെ കുത്തിമുറിവേല്പിച്ചേക്കുമോ എന്ന ഭയം നമ്മെ പിടികൂടും.പതിയെ മിന്നുന്ന വെളിച്ചങ്ങള്‍ക്കിടയില്‍ അവര്‍ നമ്മുടെ കാതില്‍ മന്ത്രിക്കും തീവ്രമായ ഒരു പ്രസ്താവന..അങ്ങനെ പല പല പ്രസ്താവനകള്‍! അതിലേക്ക് എത്തിച്ചേരുന്നത് പല നിബന്ധനകളിലൂടെയും നിയമാവലികളിലൂടെയും. സ്വാതന്ത്ര്യമെന്ന അതിതീവ്രമായ സ്വപ്നം കാണിച്ച് വാക്കതിരിന്റെ, ചലന ബന്ധത്തിന്റെ, എന്തിന് ശ്വാസം വിടാന്‍ പോലും ഉള്ള അനുമതി […]Read More