പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും സന്ദേശവും അടങ്ങിയ കോവിഡ് സർട്ടിഫിക്കറ്റാണ് ഇന്ത്യയിൽ നൽകിവരുന്നത്. എന്നാൽ, വിദേശയാത്ര ചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് പുതിയൊരു കുരുക്കായി മാറിയിരിക്കുകയാണ് പ്രധാനമന്ത്രിയുടെ ചിത്രം. പലയിടത്തും ഇന്ത്യക്കാർ മണിക്കൂറുകൾ നേരമാണ് ഇതുകാരണം തടഞ്ഞുനിർത്തപ്പെടുകയും ചോദ്യം നേരിടുകയും ചെയ്യുന്നത്. ചിലയിടങ്ങളിൽ വ്യാജ സർട്ടിഫിക്കറ്റാണെന്നു സംശയിച്ച് ഉദ്യോഗസ്ഥര്‍ നിയമനടപടിക്കൊരുങ്ങിയ അനുഭവവുമുണ്ട്.Read More
രാഹുൽ ഗാന്ധിയുടെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിച്ചു.അക്കൗണ്ട് മരവിപ്പിച്ച് ഏഴ് ദിവസത്തിന് ശേഷമാണ് പുനഃസ്ഥാപിക്കുന്നത്. ഡൽഹിയിൽ പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ കുടുംബത്തിനൊപ്പം നിൽക്കുന്ന ചിത്രം ട്വീറ്റ് ചെയ്തതാണ് രാഹുലിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ കാരണമായത്.Read More
വിവാഹ രജിസ്ട്രേഷൻ നടത്താൻ ഓൺലൈൻ സംവിധാനം ഉപയോഗപ്പെടുത്തണമെന്ന് സുപ്രിംകോടതി. കൊവിഡ് കാലത്ത് വിവാഹ രജിസ്ട്രേഷന് ബദൽ സംവിധാനം അനിവാര്യമെന്ന് സുപ്രിംകോടതി. വധൂവരന്മാരെ വിഡിയോ കോൺഫറൻസിൽ പങ്കെടുപ്പിച്ച് രജിസ്ട്രേഷൻ നടത്തണം.ജസ്റ്റിസ് ഇന്ദിര ബാനർജിയുടെ അധ്യക്ഷതയിലുള്ള ബഞ്ചാണ് വിധി പ്രസ്താവിച്ചത്.Read More
ഇന്ത്യൻ മാധ്യമപ്രവർത്തകൻ ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടതിൽ പങ്കില്ലെന്ന് താലിബാൻ.താലിബാനും അഫ്ഗാൻ സൈന്യവും തമ്മിലുള്ള ഏറ്റുമുട്ടലിനിടെയാണ് സൈന്യത്തിനൊപ്പം സഞ്ചരിക്കുകയായിരുന്ന ഡാനിഷ് സിദ്ദീഖി കൊല്ലപ്പെട്ടത്. മാധ്യമപ്രവർത്തകൻ കൊല്ലപ്പെടാനിടയായ ഏറ്റുമുട്ടവിനെക്കുറിച്ച് അറിയില്ലെന്ന് താലിബാൻ വക്താവ് സാബിനുള്ള മുജാഹിദ് വ്യക്തമാക്കി.Read More
മലയാളി നീന്തല്‍ താരം സജന് പ്രകാശിന് ഒളിമ്പിക്സ് യോഗ്യത. ടോക്യോ ഒളിമ്പിക്സില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്ളൈ വിഭാഗത്തിലാവും സജന് മത്സരിക്കുക. റോമില്‍ നടന്ന യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ 200 മീറ്റര്‍ ബട്ടര്‍ഫ്ലൈയില്‍ ഒന്നാമതെത്തിയതാണ് സജന് ഒളിമ്പിക്സ് യോഗ്യത നേടിക്കൊടുത്തത്. റോമില്‍ 1:56.38 നീന്തിയെത്തിയ സജന് ദേശീയ റെക്കോര്‍ഡും മെച്ചപ്പെടുത്തി. 1:56.48 സമയമായിരുന്നു ഒളിമ്പിക്സ് യോഗ്യതാ മാര്‍ക്ക്. എ യോഗ്യതാ മാര്‍ക്ക് മറികടക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതിയും ഇതോടെ താരത്തെ തേടിയെത്തിയിട്ടുണ്ട്.Read More
ഗര്‍ഭിണികള്‍ക്ക് വാക്സിന് എടുക്കാമെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവയാണ് ഗര്‍ഭിണികള്‍ക്ക് വാക്സിന് സ്വീകരിക്കാമെന്ന് അറിയിച്ചത്. ഇത് സംബന്ധിച്ചുള്ള മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അതേസമയം കുട്ടുകള്‍ക്കുള്ള വാക്സിനേഷന്റെ കാര്യത്തില്‍ ഇപ്പോള്‍ ഒരു തീരുമാനം പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.Read More
ഡല്‍ഹി കലാപക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ വിദ്യാര്‍ഥി ആക്ടിവിസ്റ്റുകളുടെ ജയില്‍ മോചനത്തില്‍ ഹൈക്കോടതി വിധി അംഗീകരിച്ച് സുപ്രീംകോടതി. ഇതോടെ വിദ്യാര്‍ഥി ആക്ടിവിസ്റ്റുകളായ നാടാഷ നാര്‍വെല്‍, ദേവന്‍ഗാന കാലിട്ട, ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവര്‍ ജയില്‍ മോചിതരായി. അതേസമയം, യുഎപിഎ ഡല്‍ഹി കേസില്‍ വിശദീകരിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് കോടതി ചൂണ്ടിക്കാണിച്ചു.ഹൈക്കോടതി ഉത്തരവ് വിശദപരിശോധനയ്ക്ക് വിധേയമാക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. കേസ് തുടര്‍നടപടികള്‍ക്കായി അടുത്തമാസത്തേക്ക് മാറ്റിവെച്ചു. മറ്റു കേസുകളില്‍ ഹൈക്കോടതിയുടെ ഈ ഉത്തരവ് ഉപയോഗപ്പെടുത്താന്‍ കഴിയില്ലെന്നും കോടതി ഉത്തരവിട്ടു.ഡല്‍ഹി പോലീസിന് […]Read More
ചെന്നൈ: കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തമിഴ്നാട്ടില്‍ സമ്ബൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. മറ്റന്നാള്‍ മുതല്‍ 24 വരെ രണ്ടാഴ്ചത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ട് വരെ പ്രവര്‍ത്തിക്കും. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. കൊറോണ കൂടിയ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നതെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് പറഞ്ഞു.അടിയന്തര ആവശ്യങ്ങള്‍ക്ക് അല്ലാത്ത സംസ്ഥാനാന്തര യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. തമിഴ്നാട് അതിര്‍ത്തി കടന്നെത്തുന്ന സ്വകാര്യവാഹനങ്ങള്‍ തടയും. അടിയന്തര […]Read More
ഡല്‍ഹി: കൊറോണ മൂന്നാംതരംഗം ഉറപ്പെന്ന് കേന്ദ്രസര്‍ക്കാര്‍. കേന്ദ്രസര്‍ക്കാറിന്റെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. കെ. വിജയരാഘവന്റേതാണ് മുന്നറിയിപ്പ്. മൂന്നാംതരംഗത്തിനു വേണ്ട മുന്നൊരുക്കങ്ങള്‍ നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും മൂന്നാം തരംഗം എപ്പോഴാണ് ഉണ്ടാവുകയെന്ന് കൃത്യമായി പറയാനാവില്ലെന്നും വിജയരാഘവന് പറഞ്ഞു. വാക്സിനുകളില്‍ ഇതു മുന്‍കൂട്ടി കണ്ടുകൊണ്ടുള്ള അപ്ഗ്രഡേഷന് ഉണ്ടാകണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. Read More
ഡൽഹി : ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ കേന്ദ്രം നിർദ്ദേശം നൽകി.ഭാഗികമായ ലോക്ഡൗണോ നൈറ്റ് കർഫ്യൂമൊ പ്രഖ്യാപിച്ചുകൊണ്ട് രോഗവ്യാപനം നിയന്ത്രിക്കാമെന്നും കേന്ദ്രം നിർദ്ദേശിച്ചു. കേരളം, മഹാരാഷ്ട്ര പഞ്ചാബ്, ഗുജറാത്ത് ഉൾപ്പെടെ 11 സംസ്ഥാനങ്ങളിലെ രോഗവ്യാപനം വർദ്ധിച്ചുവരുകയാണ്. Read More