റിസര്‍വ് ബേങ്ക് റിപ്പോ നിരക്ക് ഉയര്‍ത്തി. തുടര്‍ച്ചയായ മൂന്നാം തവണയാണ് നിരക്ക് ഉയര്‍ത്തുന്നത്.0.50ശതമാനത്തിന്റെ വര്‍ധനവാണ് ഇപ്പോള്‍ വരുത്തിയിരിക്കുന്നത്. ഇതോടെ റിപ്പോ നിരക്ക് 5.40ശതമാനമായി.പണപ്പെരുപ്പവും ആഗോളതലത്തിലെ കേന്ദ്ര ബേങ്കുകളുടെ നിലപാടുമാണ് ആര്‍ബിഐ നടപടിക്ക് പിന്നില്‍. മെയിലെ അസാധാരണ യോഗത്തില്‍ 0.40ശതമാനവും ജൂണില്‍ 0.50ശതമാനവുമാണ് നിരക്കില്‍ വര്‍ധനവരുത്തിയത്. ഇത്തവണത്തെ വര്‍ധനവോടെ മൂന്നുമാസത്തിനിടെ നിരക്കിലുണ്ടായ വര്‍ധന 1.40ശതമാനമായി. Read More
യുഎപിഎ കേസില്‍ മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പന്റെ ജാമ്യാപേക്ഷ തള്ളി. അലഹബാദ് ഹൈക്കോടതിയുടെ ലക്നൗ ബഞ്ച് ആണ് ജാമ്യാപേക്ഷ തള്ളിയത്. മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന് 22 മാസമായി തടവിലാണ്. 2020 ഒക്ടോബര്‍ അഞ്ചിന് ഹത്രാസ് ബലാത്സംഗ കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടയിലായിരുന്നു അറസ്റ്റ്. ഡല്‍ഹിക്ക് അടുത്ത് മഥുര ടോള്‍ പ്ലാസയില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്.Read More
ന്യൂഡല്‍ഹി: വാണിജ്യ സിലിണ്ടറിന് വില കുറച്ച് ഓയില്‍ മാര്‍ക്കറ്റിംഗ് കമ്ബനികള്‍.ഇന്ന് മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും. 19 കിലോയുടെ വാണിജ്യ സിലിണ്ടറിനാണ് 36 രൂപ കുറച്ചിരിക്കുന്നത്. വാണിജ്യ ആവശ്യത്തിനായുള്ള പാചക വാതകത്തിന് കൊച്ചിയില്‍ 1,991 രൂപയാണ് പുതിയ വില. അതേസമയം വീടുകളില്‍ ഉപയോഗിക്കുന്ന സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. Read More
ന്യൂഡൽഹി ∙ നീതി ആയോഗിന്റെ പുതിയ സിഇഒ ആയി മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ പരമേശ്വരൻ അയ്യരെ നിയമിച്ചു.നിലവിലെ സിഇഒ അമിതാഭ് കാന്ത് ഈ മാസം 30ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം.1981 ബാച്ച് ഉത്തര്‍പ്രദേശ് കേഡര്‍ ഐഎഎസ് ഓഫീസറാണ് പരമേശ്വരന് അയ്യര്‍. 2009-ല്‍ സര്‍വീസില്‍നിന്ന് സ്വയം വിരമിച്ച പരമേശ്വരന് അയ്യരെ 2016-ല്‍ കേന്ദ്രസര്‍ക്കാര്‍ കുടിവെള്ളം-ശുചിത്വമന്ത്രാലയത്തിന്റെ സെക്രട്ടറിയായി നിയമിച്ചു. ദേശീയ സ്വച്ഛ് ഭാരത് മിഷന് പദ്ധതി അദ്ദേഹത്തിന്റെ മേല്‍നോട്ടത്തിലാണ് നടപ്പാക്കിയത്. Read More
2022ല്‍ ഇന്ത്യയില്‍ 5ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കുമെന്ന് ടെലികമ്മ്യൂണിക്കേഷന്‍സ് വകുപ്പ് (DoT) പ്രഖ്യാപിച്ചു. രാജ്യത്തെ 13 നഗരങ്ങളിലാകും തുടക്കത്തില്‍ 5ജി സേവനങ്ങള്‍ ലഭിക്കുക. അഹമ്മദാബാദ്, ബെംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഡല്‍ഹി, ഗാന്ധിനഗര്‍, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗര്‍, കൊല്‍ക്കത്ത, ലഖ്നൗ, മുംബൈ, പൂനെ എന്നിവയാണ് ഈ 13 നഗരങ്ങള്‍. Read More
മുംബൈ: ദക്ഷിണാഫ്രിക്കയില്‍ നിന്നും തിരികെയെത്തിയ ഇന്ത്യന്‍ പൗരന് കോവിഡ് സ്ഥിരീകരിച്ചതായി മുംബൈ ആരോഗ്യവകുപ്പ്.പുതിയ വകഭേദമാണോ ഇദ്ദേഹത്തിനെ ബാധിച്ചത് എന്നത് പുറത്തുവിട്ടിട്ടില്ല. മുംബൈ ആര്‍ട്ട്ഗ്യാലറി ഐസൊലേഷന്‍ കേന്ദ്രത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കല്യാണിലെ കസ്തൂര്‍ബ ആശുപത്രിയിലേക്ക് വിദഗ്ധ പരിശോധനയ്ക്കായി അയച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.ഒമിക്രോണ്‍ ഭീതിയുള്ള രാജ്യങ്ങളില്‍ നിന്ന് എത്തിയ എല്ലാവരേയും ക്വാറന്റൈനിലാക്കിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.Read More
വന്യജീവി ആക്രമണത്തിൽ കേരളത്തിന് എല്ലാവിധ സഹായവും കേന്ദ്രം ഉറപ്പുനൽകിയെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. സംസ്ഥാനത്തെ കാട്ടുപന്നി ആക്രമണവുമായി ബന്ധപ്പെട്ട് മന്ത്രി എ കെ ശശീന്ദ്രനും കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവും ഇന്ന് നടത്തിയ ചർച്ചയിലാണ് കാട്ടുപന്നി ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നൽകിയത്.പ്രശ്നങ്ങൾ പരിശോധിക്കാൻ കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവ് ഡിസംബറിൽ കേരളത്തിലെത്തും. സംസ്ഥാനം മുന്നോട്ട് വെച്ച 620 കോടിയുടെ പദ്ധതിയ്ക്ക് കേന്ദ്രത്തിന്റെ പിന്തുണയുണ്ട്. ഫണ്ട് ലഭ്യത […]Read More
ന്യൂഡൽഹി: രാജ്യത്തെ വിവിധ സൈനിക സ്കൂളുകളിലേയ്ക്കുള്ള പ്രവേശനത്തിനായി നാഷണൽ ടെസ്റ്റിംഗ് ഏജൻസി(എൻടിഎ) നടത്തുന്ന 2022ലെ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി. നവംബർ അഞ്ച് വരെയാണ് നീട്ടിയത്. ആറാം ക്ലാസ്സിലേയ്ക്കും ഒൻപതാം ക്ലാസ്സിലേയ്ക്കും പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് നവംബർ അഞ്ച് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ സമർപ്പിക്കാം. പരീക്ഷ ഫീസ് അടയ്ക്കാനുള്ള അവസാന തീയതി നവംബർ അഞ്ച് രാത്രി 11.50 വരെയാണ്. വിദ്യാർത്ഥികൾക്ക് https://www.aissee.nta.nic.in എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. Read More
ന്യൂഡല്‍ഹി: 15 വര്‍ഷത്തിലധികം പഴക്കം ചെന്ന വാഹനങ്ങളുടെ രജിസ്ട്രേഷന് പുതുക്കി നല്കുന്ന ഫീസ് എട്ടിരട്ടിയായി ഈടാക്കും. അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. അടുത്തവര്‍ഷം മുതല്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്ന പുതിയ പൊളിക്കല്‍ നയവുമായി ബന്ധപ്പെട്ട് ഉപരിതല ഗതാഗത മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രജിസ്ട്രേഷന് പുതുക്കുന്നതില്‍ കാലതാമസം വന്നാല്‍ സ്വകാര്യവാഹനങ്ങള്‍ക്ക് പ്രതിമാസം 300 രൂപ പിഴയായി ഈടാക്കും. അതേസമയം വാണിജ്യ വാഹനങ്ങള്‍ക്ക് ഇത് 500 രൂപയാണ്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പുതുക്കുന്നതില്‍ […]Read More
ഗാര്‍ഹിക ആവശ്യത്തിനുളള പാചകവാതക സിലിണ്ടറിന് 15 രൂപ വര്‍ധിച്ചു. ഗാര്‍ഹിക ആവശ്യത്തിനുളള 14.2 kg സിലിണ്ടറിന് കൊച്ചിയില്‍ ഇന്നത്തെ വില 906.50 രൂപയാണ്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.ഈ വര്‍ഷം പാചക വാതകത്തിന് വര്‍ധിപ്പിച്ചത് 205.50 രൂപയാണ്. അതേസമയം, രാജ്യത്തെ ഇന്ധന വിലയും ദിനം പ്രതി കൂടിക്കൊണ്ടിരിക്കുകയാണ്. എട്ട് ദിവസമായി പെട്രോളിന് കൂടിയത് ഒന്നര രൂപയിലേറെയാണ്. ഡീസലിന് ഒന്‍പത് ദിവസത്തില്‍ കൂടിയത് രണ്ടര രൂപയുമാണ്.Read More