15 മുതൽ 18 വയസ്സുവരെയുള്ള കുട്ടികൾക്കുള്ള കോവിഡ് വാക്സിനായുള്ള രജിസ്ട്രേഷൻ നാളെ ആരംഭിക്കും. http://www.cowin.gov.in എന്ന വെബ്സൈറ്റിൽ വിവരങ്ങൾ നൽകി വാക്സിനേഷൻ തിയതി തെരഞ്ഞെടുക്കാം. തിങ്കളാഴ്ചയാണ് വാക്സിനേഷൻ തുടങ്ങുന്നത്. വാക്സിൻ രജിസ്ട്രേഷൻ സമയത്ത് കുട്ടികളുടെ തിരിച്ചറിയൽ രേഖ അപ്ലോഡ് ചെയ്യണം. ആധാർ ഇല്ലാത്തവർക്ക് സ്കൂളിൽ നിന്നുള്ള തിരിച്ചറിയൽ കാർഡ് രേഖയായി ഉപയോഗിക്കാം.Read More
ന്യൂഡൽഹി : കൊവിഡ് പ്രതിരോധത്തിനുള്ള വാക്സിനുകള്‍ ഇടകലർത്തി നൽകാനുള്ള നീക്കത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് സിറം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ ഡോ.സിറസ് പൂനവാല. രണ്ട് വ്യത്യസ്ത വാക്സിനുകള്‍ മിശ്രണം ചെയ്യുന്നതിന് താന്‍ എതിരാണ്. മിശ്രിത രൂപം ഫലം നല്‍കിയില്ലെങ്കില്‍ വാക്സിന് നിര്‍മിച്ച കമ്പനികള്‍ പരസ്പരം പഴിചാരുമെന്ന് പൂനവാല പറഞ്ഞു. ഇന്ത്യയില്‍ കൊവാക്സിന്, കൊവിഷീല്‍ഡ് വാക്സിനുകള്‍ ഇടകലര്‍ത്തി നല്‍കുന്നത് സംബന്ധിച്ച് പഠനം നടത്താനുള്ള നിര്‍ദേശം ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ അംഗീകരിച്ചതിന് പിന്നാലെയാണ് പൂനാവാലയുടെ പ്രതികരണം.Read More
തിരുവനന്തപുരം: സംസ്ഥാനത്തിന് 2,65,160 ഡോസ് വാക്സിന് കൂടി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 61,150 ഡോസ് കോവീഷീല്‍ഡ് വാക്സിന് എറണാകുളത്തും 42,000 ഡോസ് കോവീഷീല്‍ഡ് വാക്സിന് കോഴിക്കോടും വെള്ളിയാഴ്ച എത്തിയിരുന്നു. ഇതുകൂടാതെ ഇന്ന് തിരുവനന്തപുരത്ത് 1,08,510 ഡോസ് കോവാക്സിനും രാത്രിയോടെ 53,500 ഡോസ് കോവീഷീല്‍ഡ് വാക്സിനും എത്തിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് 1,28,82,290 ഡോസ് വാക്സിനാണ് ലഭിച്ചത്.Read More
തമിഴ്നാട്ടില്‍ 9 പേര്‍ക്ക് ഡെല്‍റ്റ പ്ലസ് വകഭേദം സ്ഥിരീകരിച്ചു. ജാഗ്രത പുലര്‍ത്താന്‍ കേന്ദ്രം നിര്‍ദേശിച്ച സംസ്ഥാനങ്ങളില്‍ തമിഴ്നാടും ഉണ്ടായിരുന്നു. കര്‍ണാടക, കേരളം,മധ്യപ്രദേശ്,ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ഹരിയാന, രാജസ്ഥാന്, ജമ്മു കശ്മീര്‍, പഞ്ചാബ് തുടങ്ങി 11 സംസ്ഥാനങ്ങളോടും കേന്ദ്രം ജാഗ്രതപുലര്‍ത്താന്‍ നിര്‍ദേശിച്ചിരിന്നു. തമിഴ്നാട്ടില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് Read More
ഗര്‍ഭിണികള്‍ക്ക് വാക്സിന് എടുക്കാമെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവയാണ് ഗര്‍ഭിണികള്‍ക്ക് വാക്സിന് സ്വീകരിക്കാമെന്ന് അറിയിച്ചത്. ഇത് സംബന്ധിച്ചുള്ള മാര്‍ഗ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. അതേസമയം കുട്ടുകള്‍ക്കുള്ള വാക്സിനേഷന്റെ കാര്യത്തില്‍ ഇപ്പോള്‍ ഒരു തീരുമാനം പറയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.Read More
ഡൽഹി : ഇന്ത്യയിൽ കോവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ കേന്ദ്രം നിർദ്ദേശം നൽകി.ഭാഗികമായ ലോക്ഡൗണോ നൈറ്റ് കർഫ്യൂമൊ പ്രഖ്യാപിച്ചുകൊണ്ട് രോഗവ്യാപനം നിയന്ത്രിക്കാമെന്നും കേന്ദ്രം നിർദ്ദേശിച്ചു. കേരളം, മഹാരാഷ്ട്ര പഞ്ചാബ്, ഗുജറാത്ത് ഉൾപ്പെടെ 11 സംസ്ഥാനങ്ങളിലെ രോഗവ്യാപനം വർദ്ധിച്ചുവരുകയാണ്. Read More
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വ്യാപനം അതിരൂക്ഷമായി തുടരുന്നുവെന്ന് കണക്ക്.രോഗവ്യാപനം രൂക്ഷമാകുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം ഘട്ട വാക്സിനേഷന് രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 43000ത്തോളം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.കൊവിഡ് ബാധിതരുടെ മരണനിരക്ക് കൂടുന്നതും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ ആശങ്കയിലാക്കുന്നുണ്ട്.മൂന്നാം ഘട്ട വാക്സിനേഷന് രണ്ടാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട് പ്രതിദിന കണക്ക് ഇന്ന് 80000 കടന്നേക്കുമെന്നാണ് കരുതുന്നത്. ജനിതക വ്യതിയാനം സംഭവിച്ച വൈറസിന് തീവ്രശേഷിയെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഏപ്രില്‍ മൂന്നാം […]Read More
തിരുവനന്തപുരം: കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേരളവും നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തില്‍ നിന്നും കേരളത്തില്‍ എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി. സംസ്ഥാനത്ത് എത്തി 14 ദിവസത്തിനകം ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തണം. ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ് ആയവര്‍ക്കും ഇത് ബാധകമാണ്.Read More
ന്യൂഡല്‍ഹി: കൊറോണ കേസുകള്‍ കൂടുന്ന സാഹചര്യത്തിൽ വിദേശരാജ്യങ്ങളിലേക്കുള്ള വാക്സിന് കയറ്റുമതി നിര്‍ത്തി ഇന്ത്യ. ആരോഗ്യ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടിയെന്ന് ‘ദി ഗാര്ഡിയന്’ റിപ്പോര്‍ട്ട് ചെയ്യുന്നു. കയറ്റുമതി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യക്ക് നിര്‍ദേശം നല്‍കിയെന്നാണ് വിവരം. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആസ്ട്രസെനക ആണ് രാജ്യത്ത് നിന്നും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത്.അമ്പതിലേറെ രാഷ്ട്രങ്ങളിലേക്കാണ് ഇന്ത്യ വാക്സിന് കയറ്റുമതി ചെയ്തിരുന്നത്. Read More
മുംബൈ : കൊറോണ വാക്സിന് സ്വീകരിച്ചതിനുശേഷം രണ്ടു മാസത്തേക്ക് രക്തം ദാനം ചെയ്യരുതെന്ന് നാഷണല്‍ ബ്ലഡ് ട്രാന്സ്ഫ്യൂഷന് കൗണ്‍സില്‍ നിര്‍ദേശിച്ചു.പ്രതിരോധ മരുന്ന് എടുത്തതിന് ശേഷമുള്ള രക്തദാനം പ്രതിരോധശേഷിയെ ബാധിച്ചേക്കുമെന്ന് കണ്ടാണ് പുതിയ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നിലവില്‍ രാജ്യത്ത് വിതരണം ചെയ്യുന്ന കൊവാക്സിനും, കൊവിഷീല്‍ഡിനും പുതിയ മാര്‍ഗ നിര്‍ദ്ദേശം ബാധകമാണ്. വാക്സിന് സ്വീകരിച്ച അന്ന് മുതല്‍ രണ്ടാമത്തെ വാക്സിന് എടുത്ത് 28 ദിവസം കഴിയുന്നതുവരെ രക്തദാനം നടത്തരുതെന്നാണ് നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് മാര്‍ഗരേഖതന്നെ കൗണ്‍സില്‍ പുറത്തിറക്കിയിട്ടുണ്ട്. വാക്സിന്റെ രണ്ട് […]Read More