Kerala

സംസ്ഥാനത്ത് ഈ മാസം 30 ന് ഓട്ടോ ടാക്സി തൊഴിലാളികളുടെ പണിമുടക്ക്

കേരളത്തിൽ ഈ മാസം 30 ന് ഓട്ടോ ടാക്സി തൊഴിലാളികളുടെ പണിമുടക്ക്. യാത്ര നിരക്ക് വർധന ആവശ്യപ്പെട്ടാണ് സംയുക്ത ട്രേഡ് യൂണിയന്റെ പണിമുടക്ക്.   ഇന്ധന വിലയ്ക്കൊപ്പം മറ്റ് അനുബന്ധ ചിലവുകളും കൂടിയതിനാൽ ആനുപാതികമായി ഓട്ടോ ടാക്സി നിരക്ക് പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യമുയർത്തിയാണ് തൊഴിലാളികൾ പണിമുടക്കിന് ഒരുങ്ങുന്നത്.Read More

Education

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എല്ലാ സ്ഥാപനങ്ങളിലും ടെലിഫോണ്‍ നിര്‍ബന്ധമാക്കി

തിരുവനന്തപുരം ; പൊതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിൽ ഫോൺ സംവിധാനം കാര്യക്ഷമമാക്കാത്തതിനെതിരെ പരാതി. കാര്യങ്ങള്‍ അറിയാന്‍ സ്ഥാപനങ്ങളിലേക്ക് വിളിക്കാന്‍ പല ഓഫീസുകള്‍ക്കും ഫോണ്‍ നമ്പര്‍ ഇല്ല എന്ന പരാതിയെ തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ നിര്‍ദേശ പ്രകാരം പരിശോധന നടത്തിയിരുന്നു.   പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കണ്ടറി തലം വരെയുള്ള എല്ലാ സ്ഥാപനങ്ങളിലും ലാന്‍ഡ് ഫോണ്‍ ഉണ്ടാകണമെന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. പ്രവര്‍ത്തനക്ഷമമല്ലാത്ത ഫോണ്‍ കണക്ഷനുകള്‍ ഉണ്ടെങ്കില്‍ അത് ശരിയാക്കിയെടുക്കാന്‍ നടപടി വേണം. അത് സാധ്യമല്ലെങ്കില്‍ […]Read More

Kerala

പോത്തന്‍കോട് സുധീഷ് വധക്കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയില്‍

തിരുവനന്തപുരം : പോത്തന്‍കോട് സുധീഷ് വധക്കേസിലെ മുഖ്യപ്രതി ഒട്ടകം രാജേഷ് പിടിയില്‍. കൊലപാതകത്തിന് ശേഷം തമിഴ്‌നാട്ടിലേക്ക് ഒളിച്ചു കടന്ന ഇയാള്‍ തിരിച്ചു വരുന്നതിനിടെയാണ് പോലീസ് പിടിയിലായത്. പോത്തന്‍കോട് സുധീഷ് വധക്കേസിലെ പ്രധാന പ്രതികളായ ഉണ്ണി, ശ്യാം എന്നിവരെ പിടികൂടിയ സംഭവസ്ഥലത്ത് എത്തിച്ച്‌ തെളിവെടുപ്പ് നടത്തിയിരുന്നു. വെട്ടിയെടുത്ത കാല്‍ എറിഞ്ഞ കല്ലൂര്‍ ജങ്ഷനിലും ആയുധങ്ങള്‍ ഒളിപ്പിച്ച ചിറയിന്‍കീഴ് ശാസ്തവട്ടം അയ്യപ്പ ക്ഷേത്രത്തിന് സമീപത്തെ കളിസ്ഥലത്തും കൊണ്ട് പോയി തെളിവെടുപ്പ് നടത്തി. സുധീഷിനെ ആക്രമിച്ച്‌ കാല്‍ വെട്ടിയെടുത്ത കേസില്‍ ഉണ്ണിയാണ് […]Read More

World

അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റു മരിച്ചു

അമേരിക്കയില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റു മരിച്ചു. തിരുവല്ല നിരണം സ്വദേശി മറിയം സൂസന്‍ മാത്യു (19) ആണ് കൊല്ലപ്പെട്ടത്.വീട്ടില്‍ ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ അപ്പാര്‍ട്ട്മെന്റിലെ മുകളിലത്തെ നിലയില്‍ താമസിച്ചിരുന്ന ആളാണ് വെടിവച്ചത്. അലബാമയിലെ മോണ്ട്​ഗോമറിയിലാണ് സംഭവം. മൃതദേഹം കേരളത്തിലെത്തിക്കാനുള്ള നടപടികള്‍ തുടരുകയാണ്.തിരുവല്ല സ്വദേശികളായ ഇടപ്പള്ളിപ്പറമ്ബില്‍ ബോബന്‍ മാത്യുവിന്റെയും ബിന്‍സിയുടെയും മകളാണ് മറിയം.Read More

India

ദക്ഷിണാഫ്രിക്കയില്‍ നിന്നും ഇന്ത്യയിലെത്തിയ താനെ സ്വദേശിക്ക് കോവിഡ്

മുംബൈ: ദക്ഷിണാഫ്രിക്കയില്‍ നിന്നും തിരികെയെത്തിയ ഇന്ത്യന്‍ പൗരന് കോവിഡ് സ്ഥിരീകരിച്ചതായി മുംബൈ ആരോഗ്യവകുപ്പ്.പുതിയ വകഭേദമാണോ ഇദ്ദേഹത്തിനെ ബാധിച്ചത് എന്നത് പുറത്തുവിട്ടിട്ടില്ല. മുംബൈ ആര്‍ട്ട്ഗ്യാലറി ഐസൊലേഷന്‍ കേന്ദ്രത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കല്യാണിലെ കസ്തൂര്‍ബ ആശുപത്രിയിലേക്ക് വിദഗ്ധ പരിശോധനയ്‌ക്കായി അയച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.ഒമിക്രോണ്‍ ഭീതിയുള്ള രാജ്യങ്ങളില്‍ നിന്ന് എത്തിയ എല്ലാവരേയും ക്വാറന്റൈനിലാക്കിയെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.Read More

World

ഒമിക്രോണ്‍ ; വിദേശ സന്ദര്‍ശകര്‍ക്ക്​ വിലക്ക്​ ഏര്‍പ്പെടുത്തി ജപ്പാന്‍

ടോക്യോ: ലോകത്ത്​ ഒമിക്രോണ്‍ വ​കഭേദം ഭീതി പടര്‍ത്തുന്ന സാഹചര്യത്തില്‍ വിദേശ സന്ദര്‍ശകരെ വിലക്കി ജപ്പാന്‍.താല്‍കാലികമായാണ്​ വിലക്ക്​. ജപ്പാനില്‍ കോവിഡ്​ തരംഗം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ അടിയന്തര മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിനിന്‍റെ ഭാഗമായാണ്​ നടപടിയെന്ന്​ പ്രധാനമന്ത്രി ഫുമിയോ കിഷിദ അറിയിച്ചു. പുതിയ ഒമി​ക്രോണ്‍ വകഭേദത്തെക്കുറിച്ച്‌​ കൂടുതല്‍ വിവരങ്ങള്‍ അറിയാത്ത സാഹചര്യത്തില്‍ മാസ്​ക്​ ധരിക്കല്‍ ഉള്‍പ്പെടെ കോവിഡ്​ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന്​ പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.  Read More

India

വന്യജീവി ആക്രമണം : വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് കേന്ദ്രം

വന്യജീവി ആക്രമണത്തിൽ കേരളത്തിന് എല്ലാവിധ സഹായവും കേന്ദ്രം ഉറപ്പുനൽകിയെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. സംസ്ഥാനത്തെ കാട്ടുപന്നി ആക്രമണവുമായി ബന്ധപ്പെട്ട് മന്ത്രി എ കെ ശശീന്ദ്രനും കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവും ഇന്ന് നടത്തിയ ചർച്ചയിലാണ് കാട്ടുപന്നി ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കാമെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നൽകിയത്.പ്രശ്നങ്ങൾ പരിശോധിക്കാൻ കേന്ദ്ര വനം മന്ത്രി ഭൂപേന്ദ്ര യാദവ് ഡിസംബറിൽ കേരളത്തിലെത്തും.   സംസ്ഥാനം മുന്നോട്ട് വെച്ച 620 കോടിയുടെ പദ്ധതിയ്ക്ക് കേന്ദ്രത്തിന്റെ പിന്തുണയുണ്ട്. ഫണ്ട്‌ ലഭ്യത […]Read More

film

കെ പി എ സി ലളിതയ്ക്ക് കരള്‍ നല്‍കാന്‍ തയ്യാറുള്ളവരെ തേടി കുടുംബം

നടി കെ പി എ സി ലളിതയ്ക്ക് കരള്‍ നല്‍കാന്‍ തയ്യാറുള്ളവരെ തേടി കുടുംബം.’ഒ പോസിറ്റീവ്’ രക്തഗ്രൂപ്പുള്ള ആരോഗ്യമുള്ള 20 മുതല്‍ 50 വയസുള്ള ദാതാക്കളെയാണ് തേടുന്നതെന്നാണ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കുന്നത്. സിനിമാ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പടെയുള്ളവര്‍ ഇതുസംബന്ധിച്ച്‌ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നുണ്ട്. പ്രമേഹരോഗികളല്ലാത്തവരും മദ്യപിക്കാത്തവരും മറ്റുരോഗങ്ങള്‍ ഇല്ലാത്തവരും ആയിരിക്കണം ദാതാവ്. ചികിത്സയുടെ ഭാഗമായി കരള്‍ എത്രയും പെട്ടെന്ന് മാറ്റിവയ്ക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.  Read More

Kerala

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് ഉയരുന്നു. 140.65 അടിയാണ് നിലിവലെ ജലനിരപ്പ്.സുപ്രിംകോടതി നിജപ്പെടുത്തിയിട്ടുള്ള ഡാമിന്റെ പരമാവധി സംഭരണ ശേഷി 141 അടിയാണ്. ജലനിരപ്പ് 141 അടി പിന്നിട്ടാൽ സ്പിൽവേ ഷട്ടറുകൾ തമിഴ്‌നാട് തുറക്കും.Read More

Kerala

വിദ‍്യാഭ‍്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കനത്ത മഴയെ തുടർന്ന് കോ​ട്ട​യം, ആ​ല​പ്പു​ഴ പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ പ്ര​ഫ​ഷ​ണ​ല്‍ കോ​ള​ജു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​ദ‍്യാ​ഭ‍്യാ​സ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് ഇ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍​മാ​ര്‍ അ​വ​ധി പ്ര​ഖ‍്യാ​പി​ച്ചു. കൊല്ലം ജില്ലയി ലും തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ നെ​ടു​മ​ങ്ങാ​ട്, നെ​യ്യാ​റ്റി​ന്‍​ക​ര, കാ​ട്ടാ​ക്ക​ട താ​ലൂ​ക്കു​ക​ളി​ലെ സ്കൂ​ളു​ക​ള്‍​ക്കും ഇ​ന്ന് അ​വ​ധി​യാ​യി​രി​ക്കും.കേ​ര​ള, എം​ജി സ​ര്‍​വ​ക​ലാ​ശാ​ല​ക​ള്‍ ഇ​ന്നു ന​ട​ത്താ​നി​രു​ന്നു പ​രീ​ക്ഷ​ക​ള്‍ മാ​റ്റി.Read More